ആലപ്പുഴയിൽ പുതിയ കയർപിരി യൂണിറ്റ് 433 കയർ സംഘങ്ങൾക്ക് 4.6 കോടി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

കേരളത്തിലെ 433 കയർപിരി സംഘങ്ങൾക്ക് 4.6 കോടി രൂപ മൂലധനസഹായം നൽകുമെന്ന് ആഭ്യന്തര, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ചേർത്തലയിൽ മാതൃക യന്ത്രവൽകൃത കയർപിരി യൂണിറ്റ് ഉദ്ഘാടനം ചെയ്യതും

ആലപ്പുഴയിൽ പുതിയ കയർപിരി യൂണിറ്റ് 433 കയർ സംഘങ്ങൾക്ക് 4.6 കോടി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
മാതൃക യന്ത്രവത്കൃത കയർ പിരി യൂണിറ്റിന്റെ ഉദ്ഘാടനം ആഭ്യന്തര, കയർ വകുപ്പ് മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴയിൽ പുതിയ കയർപിരി യൂണിറ്റ് 433 കയർ സംഘങ്ങൾക്ക് 4.6 കോടി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
ആലപ്പുഴയിൽ പുതിയ കയർപിരി യൂണിറ്റ് 433 കയർ സംഘങ്ങൾക്ക് 4.6 കോടി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
ആലപ്പുഴയിൽ പുതിയ കയർപിരി യൂണിറ്റ് 433 കയർ സംഘങ്ങൾക്ക് 4.6 കോടി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
ആലപ്പുഴയിൽ പുതിയ കയർപിരി യൂണിറ്റ് 433 കയർ സംഘങ്ങൾക്ക് 4.6 കോടി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
ആലപ്പുഴയിൽ പുതിയ കയർപിരി യൂണിറ്റ് 433 കയർ സംഘങ്ങൾക്ക് 4.6 കോടി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

​433 കയർപിരി സംഘങ്ങൾക്ക് 4.6 കോടി രൂപ മൂലധനം നൽകും: മന്ത്രി രമേശ് ചെന്നിത്തല; മാതൃക യന്ത്രവൽകൃത യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: സംസ്ഥാനത്തെ 433 കയർപിരി സംഘങ്ങൾക്ക് 4.6 കോടി രൂപ ഉടൻ മൂലധനമായി നൽകാൻ തീരുമാനിച്ചതായി ആഭ്യന്തര, കയർ വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചു. ആലപ്പുഴ കയർ ക്ലസ്റ്റർ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ (ACCDS) നേതൃത്വത്തിൽ ചേർത്തല പതിനൊന്നാം മൈലിന് സമീപം ആരംഭിച്ച മാതൃക യന്ത്രവൽകൃത കയർപിരി യൂണിറ്റ്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കയർ ഭൂവസ്ത്ര പദ്ധതിയിൽ സംസ്ഥാന കയർ കോർപ്പറേഷന് നൽകാനുള്ള 65 കോടി രൂപയിൽ 40 കോടി രൂപ നവംബർ അവസാനത്തോടെ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കയർപിരി തൊഴിലാളികളുടെ കുറഞ്ഞ വേതനം 500 രൂപയായി വർധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇത് സംബന്ധിച്ച് ഒക്ടോബർ 26-ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ടവർക്ക് പ്രഖ്യാപിച്ച 2000 രൂപ വീതമുള്ള എക്സ് ഗ്രേഷ്യ സഹായ വിതരണം നവംബർ വരെ നീട്ടിയിട്ടുണ്ട്. അഞ്ചു കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്.

​പരിപാടിയിൽ പി. പ്രസാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തൊണ്ടും ചകിരിയും പാഴാക്കാതെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. എ.സി.സി.ഡി.എസ് സ്വതന്ത്ര ഡയറക്ടർ എം. കുമാരസ്വാമിപിള്ള കയർപിരി മേഖലയുടെ ആധുനികവൽക്കരണ മാർഗ്ഗരേഖ അവതരിപ്പിച്ചു.

​ചടങ്ങിൽ കയർ മേഖലയിലെ മികച്ച സംഭാവനകൾക്ക് വി.വി പവിത്രൻ, വി.ആർ പ്രസാദ്, എം. കുമാരസ്വാമിപിള്ള, റോബി ഫ്രാൻസിസ്, അഭിജിത് ടി.കെ എന്നിവരെ ആദരിച്ചു.

​40 വനിതകൾക്ക് തൊഴിൽ അവസരം

​ഒന്നാം ഘട്ടമായി എ.സി.സി.ഡി.എസിന്റെ വർക് ഷെഡ്ഡിൽ 20 ആധുനിക കയർപിരി യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. രണ്ട് ഷിഫ്റ്റുകളിലായി എട്ട് മണിക്കൂർ പ്രവർത്തിക്കുന്ന ഈ യൂണിറ്റ് വഴി 40-ഓളം സ്ത്രീകൾക്ക് തൊഴിൽ ലഭിക്കും. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കയറിന്റെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാൻ ഈ പുതിയ യൂണിറ്റ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

​ചടങ്ങിൽ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ.കെ പ്രസന്നൻ, കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉദേഷ് യു. കൈമൾ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. അശ്വിൻ, ജില്ലാ പഞ്ചായത്ത്‌ അംഗം വിജയശ്രീ, വാർഡ് അംഗം ഡി. ലിജി, എ.സി.സി.ഡി.എസ് വൈസ് പ്രസിഡന്റ്‌ ഡി. സനൽകുമാർ, സംസ്ഥാന കയർ കോർപ്പറേഷൻ മുൻ ചെയർമാൻ ആർ. നാസർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. എ.സി.സി.ഡി.എസ് പ്രസിഡന്റ്‌ പി.എൻ സുധീർ സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻ-ചാർജ് ആശ എസ്. നായർ നന്ദിയും പറഞ്ഞു.