പെരിങ്കള്ളി ചെയർപേഴ്സൺ ജോയ്സ് മേരി രാജിവെക്കുക മൂവാറ്റുപുഴ നഗരസഭ കവാടങ്ങൾ ഉപരോധിച്ച് എൽഡിഎഫ്
മൂവാറ്റുപുഴ നഗരസഭ ഭരണസമിതിയുടെ ധൂർത്തിനും കള്ളക്കേസുകൾക്കുമെതിരെ എൽഡിഎഫ് നടത്തിയ ഉപരോധസമരം സംഘർഷത്തിൽ കലാശിച്ചു. മുദ്രാവാക്യം വിളികളോടെ കവാടം ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
മൂവാറ്റുപുഴ നഗരസഭയിൽ എൽഡിഎഫ് ഉപരോധം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം
മൂവാറ്റുപുഴ: നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയുടെ ധൂർത്തിനും എൽഡിഎഫ് കൗൺസിലർമാർക്കെതിരെ വ്യാജ പരാതി നൽകി കേസിൽ കുടുക്കാനുള്ള നീക്കത്തിനുമെതിരെ എൽഡിഎഫ് നടപ്പിലാക്കിയ നഗരസഭാ ഉപരോധം സംഘർഷത്തിൽ കലാശിച്ചു. ബുധനാഴ്ച രാവിലെ 8 മണി മുതൽ ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് ജീവനക്കാരെയും യുഡിഎഫ് അംഗങ്ങളെയും നഗരസഭയിലേക്ക് പ്രവേശിപ്പിക്കാതിരിക്കാൻ രണ്ട് പ്രവേശന കവാടങ്ങളും എൽഡിഎഫ് പ്രവർത്തകർ ഉപരോധിച്ചു.
"കള്ളി കള്ളി , പെരുങ്കള്ളി ജോയ്സ് മേരി ആന്റണി പെരിങ്കള്ളി", "എൽഡിഎഫ് സിന്ദാബാദ്" തുടങ്ങിയ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകർ നഗരസഭാ കവാടം ഉപരോധിച്ചത്. പ്രതിപക്ഷ വാർഡുകളോടുള്ള രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക, കേന്ദ്ര ഫിനാൻസ് കമ്മീഷൻ ഫണ്ട് മുഴുവൻ വാർഡുകളിലേക്കും ലഭ്യമാക്കുക, ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ ആക്രമണങ്ങൾ അവസാനിപ്പിക്കുക, പ്രതിപക്ഷ കൗൺസിലർമാർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുക, ഓണാഘോഷ ഫണ്ട് വെട്ടിപ്പ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.
മുൻ നഗരസഭാ ചെയർമാനും മുതിർന്ന സിപിഐഎം നേതാവുമായ പി.എം. ഇസ്മായിൽ സമരം ഉദ്ഘാടനം ചെയ്തു. രണ്ട് വർഷത്തെ ഭരണകാലയളവിൽ പരമാവധി പണം സമ്പാദിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയുള്ള പരിപാടി'യാണ് നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി നടത്തുന്നതെന്ന് നേതാക്കൾ ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹവും 'വരുൺ' ജലപീരങ്കിയും സജ്ജമാക്കിയിരുന്നു. പ്രതിഷേധ യോഗത്തിന് ശേഷം രാവിലെ 11 മണിയോടെ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുപ്പതോളം എൽഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
എന്നാൽ അറസ്റ്റ് ചെയ്ത പ്രവർത്തകരുമായി പോയ പോലീസ് വാഹനം എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞത് വലിയ സംഘർഷത്തിന് ഇടയാക്കി. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയത്.തുടർന്ന് അറസ്റ്റ് ചെയ്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
രോഗികൾക്ക് ഇഷ്ടമുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കും മന്ത്രി കെ. മുരളീധരൻ
റോഡപകട മരണങ്ങൾ കുറയ്ക്കാൻ കേരള റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപനം നവംബർ 15 ന്, ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി
50 ലിറ്റർ ബിയറും കഞ്ചാവുമായി പെരുമ്പാവൂരിൽ അസം സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ
ഊരമന സ്കൂളിന് 1 കോടിയുടെ ഓഡിറ്റോറിയം നിർമ്മാണോദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
പിറവം നഗരസഭയിൽ 9.28 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം
ജാമ്യത്തിലിറങ്ങി വീണ്ടും ഹൈവേ കവർച്ച കൊലക്കേസ് പ്രതി നിധിനെ കാപ്പ ചുമത്തി ജയിലിലടച്ചു