പിറവം നഗരസഭയിൽ 9.28 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം

പിറവം നഗരസഭയുടെ 9.28 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. റോഡ്, കുടിവെള്ളം, മാലിന്യ സംസ്കരണം, ആരോഗ്യ മേഖലകളിൽ വൻ തുക വകയിരുത്തി.

പിറവം നഗരസഭയിൽ 9.28 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം
പിറവം നഗരസഭയിൽ 9.28 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം

9.28 കോടിയുടെ വികസനം സാധ്യമാക്കാനൊരുങ്ങി പിറവം നഗരസഭ

എറണാകുളം: പിറവം  : പിറവം നഗരസഭയിലെ വികസന പ്രവർത്തനങ്ങൾക്കായി 9.28 കോടി രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ചതായി പിറവം നഗരസഭ ചെയർപേഴ്സൺ കെ ആർ പ്രദീപ്കുമാർ അറിയിച്ചു.

ഭവന പുനരുദ്ധാരണത്തിന് 70 ലക്ഷം രൂപയും, കേടായ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് 41 ലക്ഷം രൂപയും, നഗരസഭ പരിധിയിലെ വിവിധ ഓടകളുടെ നിർമ്മാണത്തിന് 72 ലക്ഷം രൂപയും, കുടിവെള്ള സ്രോതസ്സുകളുടെ നവീകരണത്തിന് 30 ലക്ഷം രൂപയും, കണ്ണീറ്റുമലയിൽ മാലിന്യ പ്ലാന്റ് നവീകരണത്തിന് 30 ലക്ഷം രൂപയും, കണ്ണീറ്റുമലയിലെ ജലലഭ്യതക്കു വേണ്ടി പുതിയ ടാങ്കും പൈപ്പ് ലൈനും സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയും, പിറവം ടൗണിൽ മലിനജല സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നതിന് ഒരു കോടി രൂപയും, ലഗസീമാലിന്യം നീക്കുന്നതിന് 14 ലക്ഷവും ഉൾപ്പെടുത്തി. നെൽകൃഷി വികസനം, കുടിവെള്ള വിതരണം, ജലസേചന സൗകര്യം ഒരുക്കൽ, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ പാലിയേറ്റീവ് പ്രവർത്തനം ആശ്രയ പദ്ധതി എന്നിവയ്ക്ക് കൂടുതൽ കരുതൽ നൽകിയിട്ടുണ്ട്.

കഴിഞ്ഞ ബഡ്ജറ്റിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെത്തുടർന്ന് മാറ്റിവെച്ച പദ്ധതികളായ ഷീ സ്റ്റേ 30 ലക്ഷം, കോട്ടപ്പുറത്ത് ആരംഭിക്കുന്ന ഷീ ജിം ന് 30 ലക്ഷം, കുട്ടികളുടെ പാർക്ക് നവീകരണം 35 ലക്ഷം, വിവിധ വാർഡുകളിലേക്ക് ലൈറ്റ് സ്ഥാപിക്കുന്നതിന് സ്ട്രീറ്റ്മെയിൻ എക്സ്ടെൻഷൻ 25 ലക്ഷം, താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനും എസ് ടി പി സ്ഥാപിക്കുന്നതിനും

ഡയാലിസ് യൂണിറ്റിന്റെ പ്രവർത്തനത്തിനും വേണ്ട 71 ലക്ഷം രൂപ എന്നിങ്ങനെയാണ് അംഗീകരിച്ചത്. കൂടാതെ പിറവം മാർക്കറ്റ് നവീകരണത്തിന് 35 ലക്ഷം വിവിധ പാട ശേഖരത്തിലേക്ക് ട്രാക്ടർ പാസേജിന് 30 ലക്ഷം നഗരസഭ ഓഫീസിന്റെ നവീകരണത്തിന് 38 ലക്ഷം, ആയുർവേദ ആശുപത്രിയുടെ മാലിന്യ നിർമ്മാർജനവുമായി ബന്ധപ്പെട്ട് പുതിയ എസ്ഡിപി സ്ഥാപിക്കുന്നതിന് 70 ലക്ഷം.

നെൽകൃഷി വികസനം കുടിവെള്ളം ജലസേചനം സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ പാലിയേറ്റീവ് പ്രവർത്തനം ആശ്രയ പദ്ധതി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വേണ്ടി പ്രത്യേക പദ്ധതിക്കും രൂപം കൊടുത്തിട്ടുണ്ട്.നഗരസഭയിലെ വർഷങ്ങളായി തകർന്നു കിടക്കുന്ന പ്രധാന റോഡുകളായ പാഴൂർ ആറ്റുതീരം റോഡ്, കക്കാട് ആറ്റുതീരം റോഡ് കല്ലുമാരി മെയിൻ റോഡ് എന്നിവയ്ക്ക് കൂടുതൽ തുക അനുവദിച്ചതുൾപ്പെടെ 92 ലക്ഷം രൂപയുടെ റോഡ് നിർമ്മാണം ഉൾപ്പെടെയുള്ളവയ്ക്കാണ് അംഗീകാരം ലഭിച്ചത്.

ധന വിനിയോഗത്തിൽ എല്ലാ മേഖലയെയും ഉൾപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ട് റോഡ് ഫണ്ടിൽ മുൻഗണന അനുസരിച്ചാണ് പദ്ധതി സമർപ്പിച്ചതെന്നും അടുത്ത ഫണ്ട് വിനിയോഗത്തിൽ എല്ലാ മേഖലകളിലും കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്നും ചെയർപേഴ്സൺ പറഞ്ഞു.