​നേമം വീണ്ടും ബിജെപിയിലേക്ക് എൽഡിഎഫിനും യുഡിഎഫിനും കനത്ത പ്രഹരം നൽകി രാജീവ് ചന്ദ്രശേഖർ

നേമത്ത് ബിജെപി അക്കൗണ്ട് വീണ്ടും തുറന്നു. വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തി രാജീവ് ചന്ദ്രശേഖർ നിയമസഭയിലേക്ക്. സിപിഎമ്മിന്റെ പത്ത് വർഷത്തെ അഴിമതിക്കെതിരെയുള്ള ജനവിധിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.

​നേമം വീണ്ടും ബിജെപിയിലേക്ക് എൽഡിഎഫിനും യുഡിഎഫിനും കനത്ത പ്രഹരം നൽകി രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ രാഷ്ട്രീയ പോരാട്ടത്തിൽ നേമം മണ്ഡലം തിരിച്ചുപിടിച്ച് ബിജെപി കരുത്ത് കാട്ടി. വി. ശിവൻകുട്ടിയിലൂടെ എൽഡിഎഫ് പൂട്ടിയ ബിജെപിയുടെ അക്കൗണ്ട് രാജീവ് ചന്ദ്രശേഖറിലൂടെ എൻഡിഎ വീണ്ടും തുറന്നിരിക്കുകയാണ്. ഒ. രാജഗോപാലിന് ശേഷം നേമത്തുനിന്ന് നിയമസഭയിലേക്ക് എത്തുന്ന രണ്ടാമത്തെ ബിജെപി പ്രതിനിധിയായി ഇതോടെ രാജീവ് ചന്ദ്രശേഖർ മാറി. ബിജെപി മത്സരത്തിനിറങ്ങിയപ്പോൾ പൂട്ടും താക്കോലും തങ്ങളുടെ കൈവശമാണെന്ന് അവകാശപ്പെട്ട യുഡിഎഫിനും എൽഡിഎഫിനും നേമത്തെയും ചാത്തന്നൂരിലെയും ജനങ്ങൾ നൽകിയ കൃത്യമായ മറുപടിയാണ് ഈ വിജയമെന്ന് അദ്ദേഹം പ്രതികരിച്ചു. ഈ തിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിനെതിരെയുള്ള ശക്തമായ വികാരമാണ് പ്രകടിപ്പിക്കുന്നത്. 2025 മുതൽ താൻ ആവർത്തിച്ചു പറഞ്ഞതുപോലെ, പത്ത് വർഷത്തെ സിപിഎം ഭരണത്തിലെ അഴിമതിയും ശബരിമല വിഷയത്തിലെ ജനവിരുദ്ധ നിലപാടുകളും കണ്ട് മടുത്ത ജനങ്ങൾ അവരെ കൈവിട്ടിരിക്കുകയാണ്. ജനങ്ങൾ തന്ന ഈ വലിയ അവസരത്തിൽ സന്തോഷമുണ്ടെന്നും ഇന്ന് മുതൽ നേമത്തെ ജനങ്ങളുടെ പ്രധാന സേവകനായി താൻ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിലെ ജനങ്ങളുടെ എല്ലാ വിഷമങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ 24 മണിക്കൂറും സജീവമായി രംഗത്തുണ്ടാകുമെന്നും വിജയത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട രാജീവ് ചന്ദ്രശേഖർ ഉറപ്പുനൽകി.