അതിജീവിതയ്ക്ക് അർഹമായ നീതിയോ
പ്രതികൾക്കും 20 വർഷം തടവും അമ്പതിനായിരം രൂപ പിഴയും
ആക്രമിക്കപ്പെട്ട നടിക്ക് നീതി ആറ് പ്രതികൾക്കും 20 വർഷം തടവും ₹50,000 പിഴയും
എറണാകുളം: യുവനടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 20 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ജസ്റ്റിസ് ഹണി എം വർഗീസാണ് നിർണായക വിധി പ്രസ്താവിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി (സുനിൽ എൻ.എസ്.), രണ്ടാം പ്രതി മാർട്ടിൻ ആൻറണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാൾ സലിം), ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
വിധി പൂർണ്ണമായും തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്നും, സമൂഹത്തിൽ നടന്ന ചർച്ചകളൊന്നും വിധിയെ സ്വാധീനിച്ചിട്ടില്ലെന്നും ജഡ്ജി ഹണി എം വർഗീസ് വ്യക്തമാക്കി. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് കേസിലെ ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം തടവ് വിധിച്ചത്. പ്രതികൾക്ക് വിചാരണ തടവ് കാലയളവ് ശിക്ഷയിൽ കുറവു ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട പ്രതികളെ ഉടൻ തന്നെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.

