സ്വന്തമായി കാറോ ജീപ്പോ ഉണ്ടോ? മൂവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസിലേക്ക് വാടകയ്ക്ക് നൽകാം റീ ടെൻഡർ ക്ഷണിച്ചു
മൂവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസിലേക്ക് വാടക അടിസ്ഥാനത്തിൽ കാർ അല്ലെങ്കിൽ ജീപ്പ് ലഭ്യമാക്കുന്നതിനായി റീ ടെൻഡർ ക്ഷണിച്ചു. ജൂൺ 12 വരെ അപേക്ഷിക്കാം.
മൂവാറ്റുപുഴ: വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ ഐ.സി.ഡി.എസ് (ICDS) ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാടക അടിസ്ഥാനത്തിൽ കാർ/ജീപ്പ് ലഭ്യമാക്കുന്നതിന് റീ-ടെൻഡർ ക്ഷണിച്ചു.
12 വർഷത്തിൽ താഴെ പഴക്കമുള്ളതും മികച്ച കണ്ടീഷനിലുള്ളതുമായ സ്വന്തം ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. താല്പര്യമുള്ള വാഹന ഉടമകൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ടെൻഡർ ഫോമുകൾ കൈപ്പറ്റാവുന്നതാണ്.
പൂരിപ്പിച്ച ടെൻഡറുകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12 ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്.
കൂടുതൽ വിവരങ്ങൾക്കായി 0485-2814205 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
രാജ്യത്ത് ആദ്യം എറണാകുളം ലോ കോളേജിൽ തർക്കപരിഹാര കേന്ദ്രം
മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന ഭിന്നശേഷി പുരസ്കാരം എറണാകുളത്തിന്
ഇടപ്പള്ളി ബ്ലോക്ക് കേരളോത്സവം ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്തു
കലാമാമാങ്കത്തിന് കൊടിയിറങ്ങി എറണാകുളം ഉപജില്ലയ്ക്ക് ഓവറോൾ കിരീടം
സമുദ്രസുരക്ഷയ്ക്ക് നാവികസേന കരുത്താകണം രാഷ്ട്രപതി ദ്രൗപതി മുർമു
എഐ മികവിൽ സപ്ലൈകോ വിറ്റുവരവ് 50 കോടി കൂടി, ദേശീയ അംഗീകാരം 
