ആറന്മുള കണ്ണാടിയും വിഴിഞ്ഞവും പ്രമേയം ഡൽഹി വ്യാപാരമേളയിൽ താരമായി കേരള പവലിയൻ

ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ ആറന്മുള കണ്ണാടിയും വിഴിഞ്ഞം തുറമുഖവും പ്രമേയമാക്കി ഒരുക്കിയ കേരള പവലിയൻ ശ്രദ്ധേയമാകുന്നു.

ആറന്മുള കണ്ണാടിയും വിഴിഞ്ഞവും പ്രമേയം ഡൽഹി വ്യാപാരമേളയിൽ താരമായി കേരള പവലിയൻ
ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ ആറന്മുള കണ്ണാടി
ആറന്മുള കണ്ണാടിയും വിഴിഞ്ഞവും പ്രമേയം ഡൽഹി വ്യാപാരമേളയിൽ താരമായി കേരള പവലിയൻ

ആറന്മുള കണ്ണാടിയിലൂടെ വികസനക്കുതിപ്പുമായി കേരളം രാജ്യാന്തര വ്യാപാരമേളയിൽ ശ്രദ്ധാകേന്ദ്രമായി കേരള പവലിയൻ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ (IITF) പാരമ്പര്യവും വികസനവും സമന്വയിപ്പിച്ച് ഒരുക്കിയ കേരള പവലിയൻ സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമാകുന്നു. 'ആറന്മുള കണ്ണാടിയിലൂടെ കേരളത്തെ കാണാം' എന്ന സവിശേഷമായ ആശയത്തിലാണ് ഇത്തവണ പവലിയൻ സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിന്റെ തനതായ പാരമ്പര്യത്തെ അറിഞ്ഞുകൊണ്ട് സംസ്ഥാനത്തിന്റെ വികസനവും ഉത്പന്ന വൈവിധ്യവും നോക്കിക്കാണുക എന്ന സന്ദേശമാണ് ആറന്മുള കണ്ണാടിയുടെ മാതൃകയിൽ രൂപകല്പന ചെയ്ത പ്രവേശനകവാടം നൽകുന്നത്.

​സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന്റെ സുപ്രധാന അടയാളമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാതൃകയും ലൈറ്റ് ഹൗസും പ്രവേശനകവാടത്തിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ സുദീർഘമായ സമുദ്രവാണിജ്യ പാരമ്പര്യത്തെയും ആധുനിക വികസനത്തെയും ഇത് ഒരുപോലെ അടയാളപ്പെടുത്തുന്നു.

​പവലിയന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുള്ള പൂർണ്ണവലുപ്പത്തിലുള്ള ആനയുടെ ഇൻസ്റ്റലേഷനും അതിനുചുറ്റുമുള്ള തെങ്ങിന്റെ മാതൃകകളും ഏറെ ആകർഷകമാണ്. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെയും ദൈനംദിന ജീവിതം, ഉപജീവനം, ഭക്ഷണം, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയിൽ തെങ്ങിനുള്ള പ്രാധാന്യത്തെയും സൂചിപ്പിക്കുന്ന 'കല്പവൃക്ഷം' എന്ന സങ്കല്പമാണ് ഈ ഇൻസ്റ്റലേഷനിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനുപുറമെ കേരളത്തിന്റെ ഹരിതാഭയും സുഗന്ധവ്യഞ്ജനങ്ങളുടെ പൈതൃകവും കഥകളിയും പവലിയന് കൂടുതൽ ദൃശ്യഭംഗി നൽകുന്നു.

​'വികാസ് ഔർ വിരാസത്' (വികസനവും പാരമ്പര്യവും) എന്ന ഈ വർഷത്തെ വ്യാപാരമേളയുടെ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പവലിയന്റെ രൂപകല്പന. പാരമ്പര്യത്തിൽ വേരൂന്നിനിന്ന് ലോകത്തിനുമുന്നിൽ തുറന്നിരിക്കുന്ന, ആത്മവിശ്വാസമുള്ള പുതുയുഗകേരളത്തെയാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് (I&PRD) കേരള പവലിയൻ ഒരുക്കിയിരിക്കുന്നത്.

​കേരളത്തിന്റെ തനത് ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും പവലിയനിലെ സ്റ്റാളുകളിൽ സജീവമാണ്. നവംബർ 27 വരെ നീണ്ടുനിൽക്കുന്ന മേളയിൽ രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെയാണ് പൊതുജനങ്ങൾക്ക് സന്ദർശന സമയം.