ദേവനന്ദയും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന കല്യാണമരം 27ന് തിയേറ്ററുകളിൽ
രാജേഷ് അമനകര സംവിധാനം ചെയ്യുന്ന കുടുംബചിത്രം കല്യാണമരം മാർച്ച് 27 ന് റിലീസ് ചെയ്യും. ധ്യാൻ ശ്രീനിവാസൻ, മീരാ വാസുദേവ്, ദേവനന്ദ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം
ദേവനന്ദയും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന 'കല്യാണമരം' 27ന് തിയേറ്ററുകളിൽ
കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് അമനകര സംവിധാനം ചെയ്ത ഫാമിലി എന്റർടെയ്‌നർ 'കല്യാണമരം' മാർച്ച് 27-ന് പ്രദർശനത്തിനെത്തുന്നു. മറിയം സിനിമാസിന്റെ ബാനറിൽ സജി കെ. ഏലിയാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി വാർത്താസമ്മേളനത്തിലൂടെയാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്.
ധ്യാൻ ശ്രീനിവാസന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ 'സജിൻ മാഷ്' എന്ന കഥാപാത്രമാണ് ഈ സിനിമയിലേത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മാളികപ്പുറം' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദ 'മല്ലിക' എന്ന ഹൃദയസ്പർശിയായ കഥാപാത്രമായാണ് എത്തുന്നത്.
യുവതാരങ്ങളായ ആതിര പട്ടേൽ, പ്രശാന്ത് മുരളി എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വളരെ വ്യത്യസ്തമായ ഒരു കുടുംബകഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകൻ രാജേഷ് അമനകര പറഞ്ഞു.
അണിയറപ്രവർത്തകർ
മനോജ് കെ.യു, സഞ്ജു നടുക്കുന്നേൽ, മനോജ് പണിക്കർ, അമൽ രാജ് ദേവ്, ഓമനയമ്മ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. നിർമ്മാതാവ് സജി കെ. ഏലിയാസും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വള്ളുവനാടൻ സിനിമാ കമ്പനിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
ക്യാമറ: രജീഷ് രാമൻ
കഥ: വിദ്യ രാജേഷ്
സംഭാഷണം: പ്രദീപ് കെ. നായർ
എഡിറ്റിംഗ്: രതിൻ രാധാകൃഷ്ണൻ
സംഗീതം: അജയ് ജോസഫ്
വരികൾ: സന്തോഷ് വർമ്മ
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
