എ.ഡി.ജി.പി പി. വിജയനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ കമന്റ് പറവൂർ സ്വദേശി അറസ്റ്റിൽ
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയനെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ കമന്റിട്ട രാഹുൽ രാജു എന്ന 28 കാരനെ എറണാകുളം റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
എ.ഡി.ജി.പി പി. വിജയനെതിരെ സമൂഹ മാധ്യമത്തിൽ അധിക്ഷേപ കമന്റ്: യുവാവ് അറസ്റ്റിൽ
എറണാകുളം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ വ്യാജപ്രചരണവും അധിക്ഷേപ കമന്റും പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നോർത്ത് പറവൂർ കൈതാരം കോട്ടുവള്ളി പടന്നേൽപ്പറമ്പ് വീട്ടിൽ രാഹുൽ രാജു (28) വിനെയാണ് എറണാകുളം റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
ചേരാനല്ലൂർ വാഹനാപകടത്തിൽ മരണപ്പെട്ടയാളുടെ വീട്ടിൽ സന്ദർശനം നടത്തി എ.ഡി.ജി.പി തിരികെ പോകുന്ന വീഡിയോക്ക് താഴെയാണ് സമൂഹത്തിൽ തെറ്റിദ്ധാരണയും വിദ്വേഷവും വളർത്തുന്ന രീതിയിൽ ഇയാൾ കമന്റ് പോസ്റ്റ് ചെയ്തത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ, എസ്.ഐ സി.കെ. രാജേഷ്, എ.എസ്.ഐമാരായ ടി.എൻ. സ്വരാജ്, ജെറി കുര്യാക്കോസ്, സലാവുദ്ദീൻ, സീനിയർ സി.പി.ഒ ടി.എ. ഷിബിൻ, സി.പി.ഒ അരുൺരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
