ലഹരി വിരുദ്ധ പോരാട്ടം എറണാകുളം ജില്ലയിൽ കോട്പ നിയമലംഘകർക്കെതിരെ വ്യാപക റെയ്ഡ് 92,000 രൂപ പിഴയീടാക്കി

എറണാകുളം ജില്ലയിൽ സ്കൂൾ പരിസരങ്ങളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പുകയില നിയന്ത്രണ (COTPA) റെയ്ഡിൽ 92,000 രൂപ പിഴ ഈടാക്കി. നൂറുകണക്കിന് അനധികൃത ബോർഡുകൾ നീക്കം ചെയ്തു.

ലഹരി വിരുദ്ധ പോരാട്ടം എറണാകുളം ജില്ലയിൽ കോട്പ നിയമലംഘകർക്കെതിരെ വ്യാപക റെയ്ഡ് 92,000 രൂപ പിഴയീടാക്കി
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ പുകയില നിയന്ത്രണ നിയമം കർശനമായി നടപ്പിലാക്കുന്ന തി ൻ്റെ ഭാഗമായി പോലീസ്, എക്സൈസ് ,എൻഫോയിസ്മെന്റ് എന്നിവർ സംയുക്തമായി പരിശോധന നടത്തുന്നു.
ലഹരി വിരുദ്ധ പോരാട്ടം എറണാകുളം ജില്ലയിൽ കോട്പ നിയമലംഘകർക്കെതിരെ വ്യാപക റെയ്ഡ് 92,000 രൂപ പിഴയീടാക്കി
ലഹരി വിരുദ്ധ പോരാട്ടം എറണാകുളം ജില്ലയിൽ കോട്പ നിയമലംഘകർക്കെതിരെ വ്യാപക റെയ്ഡ് 92,000 രൂപ പിഴയീടാക്കി

എറണാകുളം ജില്ലയിൽ പുകയില നിയന്ത്രണ നിയമലംഘനം: വ്യാപക പരിശോധന; 92,000 രൂപ പിഴ ഈടാക്കി

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ നയത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ പുകയില നിയന്ത്രണ നിയമം (COTPA) കർശനമാക്കുന്നതിനായി ജില്ലാ പുകയില നിയന്ത്രണ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം വ്യാപക പരിശോധന നടത്തി. ജില്ലാ മെഡിക്കൽ ഓഫീസ്, എക്സൈസ്, പോലീസ് വകുപ്പുകൾ സംയുക്തമായാണ് ജില്ലയിലുടനീളം എൻഫോഴ്സ്മെന്റ് സ്ക്വാഡ് റെയ്ഡ് സംഘടിപ്പിച്ചത്. പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ നിയമലംഘകരിൽ നിന്നായി ആകെ 92,000 രൂപ പിഴ ചുമത്തുകയും നൂറുകണക്കിന് അനധികൃത പുകയില പരസ്യ ബോർഡുകൾ നീക്കം ചെയ്യുകയും ചെയ്തു.

​ജില്ലയിലെ 450-ഓളം വ്യാപാര സ്ഥാപനങ്ങളിലും 160-ലധികം സ്കൂളുകളുടെ പരിസരങ്ങളിലുമാണ് സ്ക്വാഡ് ഒരേസമയം പരിശോധന നടത്തിയത്. കൊച്ചി കോർപ്പറേഷൻ പരിധിയിൽ നടത്തിയ പ്രത്യേക പരിശോധനയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർഷാ നേരിട്ട് നേതൃത്വം നൽകി. കോർപ്പറേഷൻ പരിധിയിലെ 32 കടകളിൽ നിയമലംഘനം കണ്ടെത്തുകയും 3,200 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതോടൊപ്പം കടകളിൽ സ്ഥാപിച്ചിരുന്ന മുപ്പതോളം അനധികൃത പുകയില പരസ്യങ്ങളും സ്ക്വാഡ് നീക്കം ചെയ്തു. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമായി തുടരുമെന്ന് ഡി.എം.ഓ അറിയിച്ചു.

​താലൂക്ക്, ജില്ലാ തലങ്ങളിൽ നടന്ന വിവിധ പരിശോധനകൾക്ക് ഡെപ്യൂട്ടി ഡി.എം.ഓ ഡോ. ആരതി കൃഷ്ണൻ, ടെക്നിക്കൽ അസിസ്റ്റന്റ് കെ.ടി സന്തോഷ്, ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഹാഷിം എന്നിവർ ആരോഗ്യവകുപ്പിൽ നിന്നും; സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അക്ബർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരവിന്ദ്, അബ്ദുൽ സനദ് എന്നിവർ എക്സൈസ് വകുപ്പിൽ നിന്നും നേതൃത്വം നൽകി.

​പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരായ ജിമ്മി ജോസ്, ബെന്നി എന്നിവരും, കേരള വോളണ്ടറി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഡയറക്ടർ സജു ഇട്ടി, പ്രോഗ്രാം ഓഫീസർ ഷീബ, നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം ഓഫീസർ നിഷ എന്നിവരും വിവിധയിടങ്ങളിലെ പരിശോധനകളിൽ പങ്കാളികളായി. തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും പ്രാദേശിക ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും സഹകരണത്തോടെയായിരുന്നു ഈ സംയുക്ത നീക്കം.

​കോട്പ നിയമം: പ്രധാന ചട്ടങ്ങളും ശിക്ഷകളും

​മുന്നറിയിപ്പ് ബോർഡുകൾ നിർബന്ധം: എല്ലാ പൊതുസ്ഥാപനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മുൻഭാഗത്ത് 'പുകവലി വിമുക്ത മേഖല, ഇവിടെ പുകവലി ശിക്ഷാർഹം' എന്ന ബോർഡ് വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം. ബോർഡ് സ്ഥാപിക്കാത്തവരിൽ നിന്നും 200 രൂപ വരെ പിഴ ഈടാക്കും.

​ഉടമസ്ഥരുടെ ഉത്തരവാദിത്തം: സ്വന്തം സ്ഥാപനങ്ങളുടെ മുൻഭാഗത്ത് മറ്റുള്ളവർ പുകവലിക്കുന്നത് തടയാൻ ഉടമസ്ഥർ ബാധ്യസ്ഥരാണ്. ഇതിൽ വീഴ്ച വരുത്തുന്ന കടയുടമകൾക്കെതിരെ നിയമനടപടിയുണ്ടാകും.

​പരസ്യങ്ങൾക്കുള്ള കർശന വിലക്ക്: പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിൽ നിയമപ്രകാരമുള്ള നിശ്ചിത മുന്നറിയിപ്പ് ബോർഡുകൾ മാത്രമേ പാടുള്ളൂ. സിഗരറ്റ്/പുകയില കമ്പനികളുടെ പരസ്യങ്ങൾ, ബ്രാൻഡ് പേര്, ചിഹ്നങ്ങൾ, ആകർഷകമായ വിലവിവരപ്പട്ടികകൾ എന്നിവ പ്രദർശിപ്പിച്ചാൽ 2 മുതൽ 5 വർഷം വരെ തടവോ 1000 മുതൽ 5000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

​പ്രായപൂർത്തിയാകാത്തവർക്ക് വില്പന പാടില്ല: 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കടുത്ത ശിക്ഷാർഹമായ കുറ്റമാണ്.

​പരിധി നിയന്ത്രണം: വിദ്യാലയങ്ങളുടെയും ക്യാമ്പസുകളുടെയും 91.2 മീറ്റർ (100 വാര) ചുറ്റളവിൽ ഒരു തരത്തിലുള്ള പുകയില ഉൽപ്പന്നങ്ങളുടെയും വിപണനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.