കോതമംഗലത്ത് അനധികൃത മദ്യവിൽപ്പന: രണ്ട് പേർ പോലീസ് പിടിയിൽ 23.5 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു

കോതമംഗലം ഹോസ്റ്റൽ ജംഗ്ഷന് സമീപം കെട്ടിടത്തിൽ ഒളിപ്പിച്ച നിലയിൽ 47 കുപ്പി വിദേശമദ്യവുമായി എരമല്ലൂർ സ്വദേശി അനീഷ്, തൃക്കാക്കര സ്വദേശിയായ 18 കാരൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലത്ത് അനധികൃത മദ്യവിൽപ്പന: രണ്ട് പേർ പോലീസ് പിടിയിൽ 23.5 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു
എരമല്ലൂർ ഇളമ്പ്ര മേത്താനത്ത് വീട്ടിൽ അനീഷ് (41),

കോതമംഗലത്ത് അനധികൃത മദ്യവിൽപ്പന: രണ്ട് പേർ പോലീസ് പിടിയിൽ; 23.5 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു

കോതമംഗലം: നഗരമധ്യത്തിൽ ഹോസ്റ്റൽ ജംഗ്ഷന് സമീപം അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരവുമായി രണ്ട് പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. എരമല്ലൂർ ഇളമ്പ്ര മേത്താനത്ത് വീട്ടിൽ അനീഷ് (41), തൃക്കാക്കര കൈപ്പടമുഗൾ സ്വദേശിയായ പതിനെട്ടുകാരൻ എന്നിവരാണ് പിടിയിലായത്.

​പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോതമംഗലം ഹോസ്റ്റൽ ജംഗ്ഷൻ ഭാഗത്തുള്ള ഒരു കെട്ടിടത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 47 കുപ്പികളിലായി ആകെ 23.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് പോലീസ് ഇവിടെ നിന്നും കണ്ടെടുത്തത്.

​കോതമംഗലം ഇൻസ്പെക്ടർ എ.ആർ. പ്രശാന്ത് കുമാർ, എസ്.ഐമാരായ എൽദോ, അജികുമാർ, പി.എ. മനാഫ്, എ.എസ്.ഐ പി.ജെ. സിജി, എസ്.സി.പി.ഒമാരായ അഭിലാഷ്, പ്രിജീഷ് മാത്യു, രഞ്ജിഷ്, ജയേഷ്, ഷിയാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രദേശത്ത് സമാനമായ രീതിയിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കും.