ഇടുക്കിയിൽ രാത്രി യാത്രാ നിരോധനമില്ല വ്യാജ പ്രചാരണങ്ങളിൽ വഞ്ചിക്കപ്പെടരുത്
ഇടുക്കിയിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയെന്ന വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. തോട്ടം മേഖലകളിലെ സുരക്ഷ ഉറപ്പാക്കാൻ നൽകിയ നിർദ്ദേശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് കളക്ടർ വ്യക്തമാക്കി.
ഇടുക്കി ജില്ലയില്‍ രാത്രി യാത്രാ നിരോധനമില്ല പ്രചാരണം തെറ്റെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്
ഇടുക്കി: ഇടുക്കി ജില്ലയില്‍ അടിക്കടി ഉണ്ടാകുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്വീകരിച്ച നടപടികളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി നടക്കുന്ന വ്യാജ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു. പൊതുഗതാഗതത്തിന് തടസ്സമാകുന്ന യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 28ന് മൂന്നാര്‍, പീരുമേട്, ഉടുമ്പന്‍ചോല പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച്് ഒരു കത്ത് നല്‍കുക മാത്രമാണ് ചെയ്തത്. അത് ഒരു ഉത്തരവല്ല. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന തോട്ടങ്ങള്‍ക്ക് ഉള്ളില്‍ വൈകിട്ട് ആറുമുതല്‍ രാവിലെ ആറു വരെ പൊതുജനങ്ങള്‍ പ്രവേശിക്കാതിരിക്കുന്നതിനും തോട്ടം ഉടമകളെയും തൊഴിലാളികളെയും ബോധവല്‍ക്കരിക്കുന്നതിനും വേണ്ടിയുള്ള നിര്‍ദ്ദേശം മാത്രമാണിത്.
രാത്രികാലങ്ങളിലും വെളിച്ചം കുറവുള്ള സമയത്തും തോട്ടങ്ങളില്‍ പതിയിരിക്കുന്ന വന്യജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ഇതിനെ ജില്ലയിലെ രാത്രി യാത്രാ നിരോധനം എന്ന നിലയില്‍ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയ വഴി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അപകീര്‍ത്തിപ്പെടുത്തുകയും ജനങ്ങളില്‍ പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്ടിക്കുകയുമാണ് ചെയ്തത്.
ജില്ലയിലൊരിടത്തും യാതൊരുവിധ രാത്രി യാത്രാനിരോധനവും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിലവില്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ നല്കുന്ന മുന്നറിയിപ്പുകളും ആക്രമണകാരികളായ വന്യജീവികള്‍ മനുഷ്യവാസ മേഖലയിലേക്ക് ഇറങ്ങുമ്പോള്‍ വനം വകുപ്പും റാപ്പിഡ് റെസ്പോണ്‍സ് ടീമും നല്കുന്ന നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നാണ് ജനങ്ങളെ അറിയിച്ചിട്ടുള്ളത്.
പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍മാര്‍ വനം വകുപ്പ് നിര്‍ണയിച്ചിട്ടുള്ള മനുഷ്യ-വന്യജീവി സംഘര്‍ഷ മേഖലകളില്‍ (ഹോട്ട്സ്പോട്ട്) വനംവകുപ്പ് നല്കുന്ന മുന്നറിയിപ്പുകള്‍ തോട്ടം മേഖലയിലെ ജനങ്ങളിലെത്തിക്കുന്നതിനും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജില്ലയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ 81 പേര് മരണപ്പെടുകയും 486 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആനകളുടെ സഞ്ചാര പാതയിലെ അനധികൃത നിര്‍മിതികള്‍, കൂറ്റന്‍ മരങ്ങളില്‍ കെട്ടിയ സ്റ്റീല്‍ റോപ്പുകള്‍, വേലികള്‍ എന്നിവ നീക്കം ചെയ്യാന്‍ ഉത്തരവ് നല്‍കിയത്. പട്ടയ ഭൂമിയിലെ കര്‍ഷകരെ ബാധിക്കുന്നതല്ല ഇത്. സര്‍ക്കാര്‍ ഭൂമിയിലും വനഭൂമിയിലും ഉള്ള കയ്യേറ്റങ്ങള്‍ക്കും റിസോര്‍ട്ടുകളില്‍ ആനകളെ ആകര്‍ഷിക്കാന്‍ ഉപ്പ് വെക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുമാണ് നടപടി.
അനധികൃതമായ നിര്‍മിതികള്‍ പലപ്പോഴും ആനകളുടെ സഞ്ചാര പാതയിലാണ്. ഇങ്ങനെയുള്ള തടസ്സങ്ങളാണ് ആനകളെ ജനവാസ മേഖലയില്‍ എത്തിക്കുന്നതും ആള്‍ക്കാര്‍ക്ക് അപകടം ഉണ്ടാകുന്നതും. അനധികൃതമായ നിര്‍മാണങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കും. കെട്ടിട നിര്‍മാണ അനുമതിയില്ലാതെ കെട്ടിപ്പൊക്കുന്ന റിസോര്‍ട്ടുകളുടെ കാര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
നാല് വർഷമായി തടഞ്ഞുവെച്ച ഭക്ഷ്യ സബ്സിഡിയിൽ 117.29 കോടി കേന്ദ്രം അനുവദിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ ആൻഡ് പ്ലംബർ ഒഴിവ്
ഇടുക്കിയിൽ രാത്രി യാത്രാ നിരോധനമില്ല വ്യാജ പ്രചാരണങ്ങളിൽ വഞ്ചിക്കപ്പെടരുത്
രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറണം സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കണം മന്ത്രി കെ. മുരളീധരൻ
താന്തോന്നിത്തുരുത്തിൽ മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു പങ്കാളികളായി എൻ.സി.സി വിദ്യാർത്ഥികളും
ഹോണർ എ ഹോം പദ്ധതിക്ക് കുന്നുകരയിൽ തുടക്കം വയോജനങ്ങൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി