ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്
പ്രശസ്ത ഛായാഗ്രാഹകൻ ടി. എൻ. കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിൽ സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അനുശോചിച്ചു. മലയാള സിനിമയുടെ ദൃശ്യഭാഷ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചതായി മന്ത്രി അനുസ്മരിച്ചു.
പ്രശസ്ത ഛായാഗ്രാഹകൻ ടി. എൻ. കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിൽ ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അനുശോചിച്ചു.
തിരുവനന്തപുരം മലയാള സിനിമയുടെ ആദ്യകാല വളർച്ചയ്ക്ക് പിന്നിൽ ക്യാമറയുമായി സജീവമായി നിന്ന പ്രതിഭയായിരുന്നു ടി. എൻ. കൃഷ്ണൻകുട്ടിയെന്ന് മന്ത്രി അനുസ്മരിച്ചു. ഉദയാ സ്റ്റുഡിയോയുടെ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ ഉൾപ്പെടെ എഴുപതിലേറെ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം മലയാള സിനിമയുടെ ഒരു സുപ്രധാന കാലഘട്ടത്തിന്റെ ദൃശ്യഭാഷ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.അമ്പതോളം പ്രേം നസീർ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച കൃഷ്ണൻകുട്ടി, മമ്മൂട്ടി ആദ്യമായി അഭിനയിച്ച കാലചക്രം എന്ന ചിത്രത്തിന്റെയും ഛായാഗ്രാഹകനായിരുന്നു. കണ്ണൂർ ഡീലക്സ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ദൃശ്യചരിത്രത്തിൽ അദ്ദേഹം സ്വന്തമായൊരു ഇടം അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്രരംഗത്തിന് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു 
