രാത്രിയാത്ര ചെയ്ത വിദ്യാർത്ഥിനികളോട് ക്രൂരത

രാത്രിയാത്ര ചെയ്ത വിദ്യാർത്ഥിനികളോട് ക്രൂരത ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല ​

രാത്രിയാത്ര ചെയ്ത വിദ്യാർത്ഥിനികളോട് ക്രൂരത
രാത്രിയാത്ര ചെയ്ത വിദ്യാർത്ഥിനികളോട് ക്രൂരത

രാത്രിയാത്ര ചെയ്ത വിദ്യാർത്ഥിനികളോട് ക്രൂരത: ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തിയില്ല; ചാലക്കുടിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞു

​ചാലക്കുടി: രാത്രിസമയത്ത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥിനികളെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ അധികൃതരുടെ ക്രൂരത. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരാണ് മാനുഷിക പരിഗണന പോലുമില്ലാതെ പെൺകുട്ടികളോട് പെരുമാറിയത്. പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർത്ഥിനികളായ ഐശ്വര്യ എസ്. നായർ, ആൽഫ പി. ജോർജ് എന്നിവർക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

​അങ്കമാലിയിൽ നിന്നും ബസിൽ കയറിയ ഇവർ രാത്രി ഒമ്പതരയോടെ പൊങ്ങത്ത് എത്തിയപ്പോൾ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും ബസ് നിർത്താൻ തയ്യാറായില്ല. വിദ്യാർത്ഥിനികൾ കരഞ്ഞു അപേക്ഷിച്ചിട്ടും, സഹയാത്രികർ ഇടപെട്ട് സംസാരിച്ചിട്ടും ജീവനക്കാർ വഴങ്ങിയില്ല. ഒടുവിൽ യാത്രക്കാർ വിവരം കൊരട്ടി പൊലീസിനെ അറിയിക്കുകയായിരുന്നു.

​മുരിങ്ങൂരിൽ ഇറക്കാമെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും, പരിചയമില്ലാത്ത സ്ഥലത്ത് രാത്രി ഇറങ്ങാൻ ഭയമാണെന്ന് കുട്ടികൾ അറിയിച്ചു. തുടർന്ന് ബസ് ചാലക്കുടി സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാർ പ്രതിഷേധിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. ചാലക്കുടി എസ്.എച്ച്.ഒ എം.കെ. സജീവിന്റെ നേതൃത്വത്തിൽ പൊലീസ് ഇടപെട്ട് വിദ്യാർത്ഥിനികളെ സുരക്ഷിതമായി കോളജ് അധികൃതർക്കൊപ്പം വിട്ടയച്ചു. സംഭവത്തിൽ വിദ്യാർത്ഥിനികൾ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകിയിട്ടുണ്ട്.