അതിജീവനത്തിനായി പോരാടുന്ന സുബൈദ വിജയ് സേതുപതി ചിത്രത്തിലെ സറീന വഹാബിന്റെ ഗ്ലിമ്പ്സ് ശ്രദ്ധേയമാകുന്നു
വിജയ് സേതുപതിയെ നായകനാക്കി പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന സ്ലം ഡോഗ് 33 ടെംപിൾ റോഡ് എന്ന ചിത്രത്തിലെ സറീന വഹാബിന്റെ കഥാപാത്ര ഗ്ലിമ്പ്സ് പുറത്തുവിട്ടു.
‘സ്ലം ഡോഗ് - 33 ടെംപിൾ റോഡ്’ വൈകാരിക മുഹൂർത്തങ്ങളുമായി സറീന വഹാബിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്
കൊച്ചി: വിജയ് സേതുപതിയെ നായകനാക്കി പ്രശസ്ത സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്ലം ഡോഗ് - 33 ടെംപിൾ റോഡ്’ലെ സറീന വഹാബിന്റെ കഥാപാത്ര ഗ്ലിമ്പ്സ് വീഡിയോ പുറത്തുവന്നു. ചിത്രത്തിൽ വിജയ് സേതുപതിയുടെ അമ്മയായ ‘സുബൈദ’ എന്ന കഥാപാത്രത്തെയാണ് സറീന വഹാബ് അവതരിപ്പിക്കുന്നത്.
ജീവിതം അവസാനിപ്പിക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയ ഒരു സാഹചര്യത്തെക്കുറിച്ച് സുബൈദ ഓർത്തെടുക്കുന്നതും, വിശപ്പ് സഹിക്കാനാവാതെ ഭിക്ഷ യാചിക്കേണ്ടിവന്നതുമാണ് ഗ്ലിമ്പ്സിന്റെ പ്രധാന പശ്ചാത്തലം. അതിജീവനത്തിനായി പോരാടുന്ന ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥയും ആത്മാഭിമാനവും തീവ്രമായ വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. മാസിനും ആക്ഷനും ഒപ്പം ചിത്രത്തിൽ ശക്തമായ ഇമോഷണൽ രംഗങ്ങളുമുണ്ടാകുമെന്ന സൂചനയാണ് സറീന വഹാബിന്റെ പ്രകടനം നൽകുന്നത്.
നേരത്തെ ചിത്രത്തിൽ ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ ഗൗരി ഹെഗ്ഡെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തബുവിന്റെ ഗ്ലിമ്പ്സും തരംഗമായിരുന്നു. ചേരിപ്രദേശങ്ങളിലെ മനുഷ്യരുടെ ജീവിത പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രത്തിൽ അന്ധനായ കഥാപാത്രമായുൾപ്പെടെ വ്യത്യസ്ത ലുക്കുകളിലാണ് വിജയ് സേതുപതി എത്തുന്നത്. സംയുക്ത നായികയാകുന്ന ചിത്രത്തിൽ കന്നഡ താരം ദുനിയ വിജയ് കുമാർ, ബ്രഹ്മാജി, വി.ടി.വി. ഗണേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പുരി കണക്റ്റ്സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും, ജെ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാം കെ. നായിഡു ഛായാഗ്രഹണവും ഹർഷവർധൻ രാമേശ്വർ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. സന്തോഷ് നൂസിലയാണ് എഡിറ്റിംഗ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം തിയേറ്ററുകളിലെത്തും.
എറണാകുളം തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് 2 സീറ്റ് എൽഡിഎഫിനും ട്വന്റി ട്വന്റിക്കും ഓരോ വിജയം
ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ പൊതുസമൂഹം ഒന്നിക്കണം മന്ത്രി രമേശ് ചെന്നിത്തല
താമരശ്ശേരി താലൂക്ക് ആശുപത്രി ഇനി ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി
അഴിമതിക്കെതിരെ സധൈര്യം വിസില് മുഴക്കണം മന്ത്രി രമേശ് ചെന്നിത്തല
വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റങ്ങൾ അനിവാര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ
ആറളം ഫാമിൽ 14 കോടിയുടെ ബാധ്യത; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എ തുളസി 
