രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറണം സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കണം മന്ത്രി കെ. മുരളീധരൻ
കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന അവബോധം പൊതുജനങ്ങളിൽ വളർത്തിയെടുക്കണം. പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ച് കൂടുതൽ സന്നദ്ധ രക്തദാതാക്കളെ കണ്ടെത്തുവാൻ ശ്രമിക്കണം
തെറ്റിദ്ധാരണകൾ മാറ്റി രക്തദാനം പ്രോത്സാഹിപ്പിക്കണം മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ ആശുപത്രികളിൽ ആവശ്യത്തിന് രക്തം ലഭ്യമല്ലെന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ രക്തദാനം കൂടുതലായി പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി കൂടുതൽ പേരെ സന്നദ്ധ രക്തദാനത്തിലേക്ക് കൊണ്ടുവരാൻ ശക്തമായ പ്രചാരണം നടത്തണമെന്നും മന്ത്രി പറഞ്ഞു. ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജ് മൈൻഡ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന അവബോധം പൊതുജനങ്ങളിൽ വളർത്തണം. രക്തദാനത്തെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിച്ച് കൂടുതൽ സന്നദ്ധ രക്തദാതാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
2025 സെപ്റ്റംബർ മുതൽ ഈ വർഷം ആഗസ്റ്റ് വരെ വിവിധ മേഖലകളിൽ മികവ് പുലർത്തിയ സന്നദ്ധ രക്തദാന സംഘടനകൾ, രക്തശേഖരണ കേന്ദ്രങ്ങൾ, രക്തദാന ക്യാമ്പുകൾ, ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി പദ്ധതി എന്നിവയ്ക്കും പോൾ ബ്ലഡ് പ്രോജക്ടിന്റെ പ്രവർത്തന മികവിനും മന്ത്രി പ്രശംസാപത്രവും ഉപഹാരവും നൽകി.
സന്നദ്ധ രക്തദാതാക്കളെ ആദരിക്കുന്നതിനും പ്രതിഫലം വാങ്ങാതെയുള്ള പതിവായ സന്നദ്ധ രക്തദാന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് എല്ലാ വർഷവും ഒക്ടോബർ ഒന്നിന് ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുന്നത്.
മേയർ വി. വി. രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ജി. വേണുഗോപാൽ, സ്പെഷ്യൽ ആംഡ് പോലീസ് കമാൻഡന്റ് യോഗേഷ് മന്തയ്യാ, സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. പീയൂഷ് എം., പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ മുഹമ്മദ് ഷാഫി, ഡ്രഗ്സ് കൺട്രോളർ ഡോ. സുജിത് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
