താന്തോന്നിത്തുരുത്തിൽ മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു പങ്കാളികളായി എൻ.സി.സി വിദ്യാർത്ഥികളും

സ്വച്ഛതാ ഹി സേവ–2026 കൈയോട് കൈ ക്യാമ്പയിന്റെ ഭാഗമായി കൊച്ചി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ താന്തോന്നിത്തുരുത്തിൽ മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു.

താന്തോന്നിത്തുരുത്തിൽ മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു പങ്കാളികളായി എൻ.സി.സി വിദ്യാർത്ഥികളും
സ്വച്ഛതാ ഹി സേവ–2026 'കൈയോട് കൈ' ക്യാമ്പയിന്റെ ഭാഗമായി കൊച്ചി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ താന്തോന്നിത്തുരുത്തിൽ മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു.

താന്തോന്നിത്തുരുത്തിൽ മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു

​കൊച്ചി: സ്വച്ഛതാ ഹി സേവ–2026 ‘കൈയോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി താന്തോന്നിത്തുരുത്തിൽ മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. കൊച്ചി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വടുതല ഹെൽത്ത് സർക്കിൾ 21-ലെ ഡിവിഷൻ 23-ൽ ഉൾപ്പെട്ട പ്രദേശത്താണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

​വടുതല ഡോൺ ബോസ്കോ സ്കൂളിലെ 7 കെ ബറ്റാലിയൻ എൻ.സി.സി യൂണിറ്റിലെ 46 വിദ്യാർത്ഥികളും അധ്യാപകരായ ശാലിനി, അനഘ എന്നിവരും ശുചീകരണ ദൗത്യത്തിൽ സജീവമായി പങ്കെടുത്തു.

​ഡിവിഷൻ കൗൺസിലർ സിബി ജോണിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വടുതല ഹെൽത്ത് സർക്കിൾ 21 സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സനോജ് വൈ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ആര്യ സിംഗ്, ശ്രീദേവി സി.എം, കൂടാതെ ശുചിത്വ തൊഴിലാളികളും പങ്കാളികളായി.

​പ്രദേശത്തെ പൊതുസ്ഥലങ്ങളും പരിസരങ്ങളും ശുചീകരിക്കുന്നതിനൊപ്പം വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ശുചിത്വബോധവും പരിസ്ഥിതി സ്നേഹവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.