മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ ജനകീയ ഇഫ്താർ സംഗമം ആയിരങ്ങൾക്ക് സ്നേഹവിരുന്നൊരുക്കി മഅ്ദിൻ അക്കാദമി

മലപ്പുറം മഅ്ദിൻ അക്കാദമിയിൽ രണ്ട് പതിറ്റാണ്ടായി തുടരുന്ന ഇഫ്താർ സംഗമം ശ്രദ്ധേയമാകുന്നു. നിത്യവും ആയിരങ്ങൾ പങ്കെടുക്കുന്ന വിരുന്നിനെക്കുറിച്ചും 27 ാം രാവ് ഒരുക്കങ്ങളെക്കുറിച്ചും കൂടുതൽ വായിക്കാം

മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ ജനകീയ ഇഫ്താർ സംഗമം ആയിരങ്ങൾക്ക് സ്നേഹവിരുന്നൊരുക്കി മഅ്ദിൻ അക്കാദമി
മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ ജനകീയ ഇഫ്താർ സംഗമം; ആയിരങ്ങൾക്ക് സ്നേഹവിരുന്നൊരുക്കി മഅ്ദിൻ അക്കാദമി.

​സ്‌നേഹത്തിന്റെ കരുതലുമായി മഅ്ദിൻ ഗ്രാൻഡ് മസ്ജിദിലെ ജനകീയ ഇഫ്താർ സംഗമം; നിത്യവും എത്തുന്നത് ആയിരങ്ങൾ

​മലപ്പുറം: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന സാധാരണക്കാർക്കും യാത്രക്കാർക്കും സാന്ത്വനമായി മഅ്ദിൻ അക്കാദമി ഗ്രാൻഡ് മസ്ജിദ് അങ്കണത്തിലെ ഇഫ്താർ സംഗമം. ജാതിമത ഭേദമന്യേ നാനാതുറകളിൽപ്പെട്ട ആയിരക്കണക്കിന് മനുഷ്യരാണ് സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പകർന്ന് ഇവിടെ ഒത്തുചേരുന്നത്.

​രണ്ട് പതിറ്റാണ്ടിലേറെയായി മുടങ്ങാതെ തുടർന്നുപോരുന്ന ഈ വിരുന്ന് നഗരത്തിലെ തൊഴിലാളികൾക്കും ആശുപത്രികളിൽ രോഗികൾക്ക് കൂട്ടിരിക്കാൻ എത്തിയവർക്കും വലിയൊരു ആശ്വാസമാണ്. ദിവസവും ആയിരത്തിലധികം പേർക്കായി ബിരിയാണിയും വിഭവസമൃദ്ധമായ പലഹാരങ്ങളുമാണ് ഇവിടെ ഒരുക്കുന്നത്. റമസാൻ ഇരുപത്തിയേഴാം രാവിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന മഹാസംഗമത്തിനുള്ള തയ്യാറെടുപ്പുകളും ക്യാമ്പസിൽ പൂർത്തിയായിട്ടുണ്ട്.

​"ചെറിയ പ്രശ്നങ്ങളുടെ പേരിൽ കലഹിക്കുന്നവർക്കും വിഭാഗീയത വളർത്തുന്നവർക്കും വലിയൊരു സന്ദേശമാണ് ഈ സ്നേഹസംഗമങ്ങൾ. സഹജീവിയുടെ സുഖദുഃഖങ്ങളിൽ പങ്കാളികളായി വേണം റമസാനിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ." - സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി (ചെയർമാൻ, മഅ്ദിൻ അക്കാദമി)

​ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളും പട്ടിണിയും നമ്മെ വേദനിപ്പിക്കുന്നുണ്ടെന്നും, ഒത്തൊരുമയിലൂടെ മാത്രമേ ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ കഴിയൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.