നിയമസഭാ തിരഞ്ഞെടുപ്പ് പെരുമ്പാവൂരില്‍ പോലീസ് ബ്രീഫിംഗ് നടത്തി ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമ്പാവൂർ സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കായി ഇലക്ഷൻ ബ്രീഫിംഗ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം നിർവഹിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ്: പെരുമ്പാവൂർ സബ് ഡിവിഷനിൽ പോലീസ് ബ്രീഫിംഗ് നടത്തി
പെരുമ്പാവൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി പെരുമ്പാവൂർ സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ബ്രീഫിംഗ് നൽകി. പെരുമ്പാവൂർ ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എറണാകുളം ജില്ലാ പോലീസ് മേധാവി (റൂറൽ) കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുപ്പ് വേളയിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, ക്രമസമാധാന പാലനം, പോളിംഗ് സ്റ്റേഷനുകളിലെ സുരക്ഷ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്.പി വി.കെ. രാജു, ട്രെയ്നി എ.എസ്.പി ആർത്ഥി എന്നിവർ സംസാരിച്ചു. സബ് ഡിവിഷന് കീഴിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ബ്രീഫിംഗിൽ പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
