​കൊച്ചിയെ സിനിമാ ഹബ്ബാക്കും, വൻ വികസന പദ്ധതികൾ ധനവകുപ്പ് ഏറ്റെടുത്തത് ഒരു ചലഞ്ചായി കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനജീവിതത്തെയും ഉയർത്തുന്ന വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും കൊച്ചിയെ രാജ്യത്തിന് തന്നെ മാതൃകയായ അതിനൂതന നഗരമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.

​കൊച്ചിയെ സിനിമാ ഹബ്ബാക്കും, വൻ വികസന പദ്ധതികൾ ധനവകുപ്പ് ഏറ്റെടുത്തത് ഒരു ചലഞ്ചായി കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് കൊച്ചി പൗരാവലിയുടെ സ്വീകരണത്തിൽ നിന്ന്
​കൊച്ചിയെ സിനിമാ ഹബ്ബാക്കും, വൻ വികസന പദ്ധതികൾ ധനവകുപ്പ് ഏറ്റെടുത്തത് ഒരു ചലഞ്ചായി കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ
​കൊച്ചിയെ സിനിമാ ഹബ്ബാക്കും, വൻ വികസന പദ്ധതികൾ ധനവകുപ്പ് ഏറ്റെടുത്തത് ഒരു ചലഞ്ചായി കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ
​കൊച്ചിയെ സിനിമാ ഹബ്ബാക്കും, വൻ വികസന പദ്ധതികൾ ധനവകുപ്പ് ഏറ്റെടുത്തത് ഒരു ചലഞ്ചായി കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

​കൊച്ചിയെ അതിനൂതന നഗരമാക്കും; സംസ്ഥാനത്ത് സ്വപ്നതുല്യമായ വികസന പദ്ധതികൾ വരുന്നു: മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാധാരണ ജനങ്ങളുടെ ജീവിതനിലവാരത്തെയും ഉയർത്തുന്ന സ്വപ്നതുല്യമായ വികസന പദ്ധതികൾ പുതിയ സർക്കാർ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിൽ പൗരാവലി ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം കൂറ്റൻ കെട്ടിടങ്ങൾ ഉയരുന്നതല്ല, മറിച്ച് സാധാരണക്കാരുടെ ജീവിതത്തിലുണ്ടാകുന്ന പുരോഗമനപരമായ മാറ്റമാണ് യഥാർത്ഥ വികസനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ധനകാര്യ വകുപ്പ് വലിയൊരു വെല്ലുവിളിയാണെന്നും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് താൻ ആ വകുപ്പ് ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഖജനാവിലെ സമ്പത്ത് ജനങ്ങളുടേതാണ്. അതിനാൽ വികസനത്തിലൂടെയുള്ള നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും നീതിപൂർവ്വമായി വിതരണം ചെയ്യുമെന്നും വരാനിരിക്കുന്ന സംസ്ഥാന ബഡ്ജറ്റിൽ ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന വികസന മേഖലകളിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി.

​കൊച്ചിക്ക് പുതിയ മുഖം; സിനിമയുടെ ആസ്ഥാനമാക്കും

കൊച്ചി നഗരത്തെ നിലവിലുള്ള അതിരുകൾക്കപ്പുറത്തേക്ക് വികസിപ്പിച്ച് പുതിയ അർബൻ പ്ലാനിംഗിലൂടെ അതിനൂതന നഗരമാക്കും. ഹൈദരാബാദ്, മദ്രാസ് നഗരങ്ങളുടെ മാതൃകയിൽ എറണാകുളത്തെ കേരളത്തിലെ സിനിമാ ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി വളർത്തും. ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി അടുത്ത 6 മാസത്തിനകം കൊച്ചിക്കായി കൃത്യമായ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

​മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ്; 'ബ്രെയിൻ ഡ്രെയിൻ' തടയും

ഒരു സമൂഹം പരിഷ്കൃതമാണോ എന്ന് അളക്കുന്നത് മുതിർന്ന പൗരന്മാരോടുള്ള പെരുമാറ്റം നോക്കിയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഇന്ത്യയിലാദ്യമായി മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ ആദ്യ കാബിനറ്റിൽ തന്നെ തീരുമാനിച്ചതായി അറിയിച്ചു. കേരളത്തിലെ കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനും ജോലിക്കുമായി കൂട്ടത്തോടെ വിദേശങ്ങളിലേക്ക് പോകുന്ന 'ബ്രെയിൻ ഡ്രെയിൻ' പ്രതിഭാസം തടയാൻ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുമെന്നും അവർക്ക് നാട്ടിൽ തന്നെ മികച്ച അവസരങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

​വർഗ്ഗീയതയോട് വിട്ടുവീഴ്ചയില്ല

എല്ലാ മതങ്ങളെയും ഒന്നിച്ച് ചേർത്തുനിർത്തുന്ന 'ഇൻക്ലൂസീവ്' രീതിയാണ് കേരളത്തിന്റെ മതനിരപേക്ഷതയെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. വർഗ്ഗീയതയോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സഹോദര മതസ്ഥർക്ക് ബുദ്ധിമുട്ട് വരുമ്പോൾ മുന്നിൽ നിന്ന് സംരക്ഷിക്കുന്നതാണ് കേരളത്തിന്റെ ശൈലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, വി. ഇ അബ്ദുൾ ഗഫൂർ, വിവിധ എം.പിമാർ, എം.എൽ.എമാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.