അമീബിക് മസ്തിഷ്ക ജ്വരം ആലപ്പുഴയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന അമ്പലപ്പുഴ സ്വദേശിനി ആര്യമോൾ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

അമീബിക് മസ്തിഷ്ക ജ്വരം ആലപ്പുഴയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
ആര്യമോൾ

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു

​ആലപ്പുഴ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകളായ ആര്യമോൾ (26) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ വെച്ച് അന്തരിച്ചത്.

​വിദേശത്ത് ജോലിക്കു പോകാനുള്ള തയ്യാറെടുപ്പിനായി ബെംഗളൂരുവിലെ ജോലി രാജിവെച്ച് രണ്ട് മാസം മുൻപാണ് ആര്യ നാട്ടിലെത്തിയത്. ഒരു മാസം മുൻപ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങിയെങ്കിലും രോഗം മൂർച്ഛിച്ചതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വെന്റിലേറ്ററിൽ കഴിയവേയായിരുന്നു അന്ത്യം.

​മത്സ്യത്തൊഴിലാളിയായ വിജയന്റെ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നഴ്സായ ആര്യ. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സൂര്യ, രേവതി എന്നിവർ സഹോദരിമാരാണ്