വീൽചെയറിൽ മെഡൽ തിളക്കം ഏഷ്യൻ പാരാഗെയിംസ് വിജയി ആൽഫിയ ജെയിംസിനെ അനുമോദിച്ച് മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ പാരാഗെയിംസ് വീൽചെയർ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ പാമ്പാക്കുട സ്വദേശി ആൽഫിയ ജെയിംസിനെ മന്ത്രി അനൂപ് ജേക്കബ് അനുമോദിച്ചു
വീൽചെയറിൽ മെഡൽ തിളക്കം: ഏഷ്യൻ പാരാഗെയിംസ് വിജയി ആൽഫിയ ജെയിംസിനെ അനുമോദിച്ച് മന്ത്രി അനൂപ് ജേക്കബ്
കൊച്ചി: ജപ്പാനിലെ നഗോയയിൽ നടന്ന ഏഷ്യൻ പാരാഗെയിംസ് വീൽചെയർ ബാഡ്മിന്റൺ ഡബിൾസിൽ വെങ്കല മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ പാമ്പാക്കുട സ്വദേശി ആൽഫിയ ജെയിംസിനെ മന്ത്രി അനൂപ് ജേക്കബ് അനുമോദിച്ചു.
നിയമസഭാ സമുച്ചയത്തിലുള്ള മന്ത്രിയുടെ ചേംബറിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മത്സരത്തിൽ തനിക്കു ലഭിച്ച വെങ്കല മെഡൽ ആൽഫിയ മന്ത്രിയെ കാണിച്ചു. കൂടാതെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി ഒ.ജെ. ജനീഷ് എന്നിവരുമായും ആൽഫിയ കൂടിക്കാഴ്ച നടത്തി ആശംസകൾ ഏറ്റുവാങ്ങി. ജപ്പാനിലെ മത്സരങ്ങൾക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് ആൽഫിയ നാട്ടിൽ തിരിച്ചെത്തിയത്.
പ്രതിസന്ധികളെ അതിജീവിച്ചാണ് ആൽഫിയ കായികരംഗത്ത് മികച്ച നേട്ടം കൈവരിച്ചത്. പ്ലസ് വൺ പഠനകാലത്ത് ബാസ്കറ്റ്ബോൾ താരമായി തിളങ്ങിനിൽക്കെ, തൊടുപുഴ മുട്ടം സാന്തോൾ സ്കൂളിന്റെ ടെറസിൽനിന്ന് അബദ്ധത്തിൽ വീണ് നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടർന്നാണ് ആൽഫിയയുടെ ജീവിതം വീൽചെയറിലായത്. പിതാവ് ജെയിംസ് നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന്, ബംഗളൂരുവിൽ നഴ്സായിരുന്ന അമ്മ വിജി ജോലി രാജിവെച്ച് മകളുടെ തണലായി കൂടെനില്ക്കുകയായിരുന്നു. കാനഡയിൽ വിദ്യാർഥിയായ ആൽഫിനാണ് സഹോദരൻ.
പരിമിതികളെ മാനിസിക കരുത്തുകൊണ്ട് നേരിട്ട ആൽഫിയയുടെ മികവ് തിരിച്ചറിഞ്ഞ് പ്രമുഖ വ്യവസായ ഗ്രൂപ്പ് ദുബായിലെ അവരുടെ ഓഫീസിൽ അക്കൗണ്ടന്റായി ജോലി നൽകിയിട്ടുണ്ട്. ദുരന്തമുഖത്തുനിന്ന് വീൽചെയറിലൂടെ വെങ്കല മെഡലിലേക്ക് നാടിന്റെ പെരുമ ഉയർത്തിയ ആൽഫിയയുടെ നേട്ടം നിരവധി പ്രവാസികൾക്കും കായികപ്രേമികൾക്കും വലിയ പ്രചോദനമാണ്
സംസ്ഥാന സ്കൂള്‍ കായികമേള കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജമായി പഴയിടത്തിന്റെ ഭക്ഷണവിരുന്ന്
വീൽചെയറിൽ മെഡൽ തിളക്കം ഏഷ്യൻ പാരാഗെയിംസ് വിജയി ആൽഫിയ ജെയിംസിനെ അനുമോദിച്ച് മന്ത്രി അനൂപ് ജേക്കബ്
വാഹനം തടഞ്ഞുനിർത്തി കാർ യാത്രക്കാരനെ ആക്രമിച്ച് ഐഫോൺ തട്ടിയെടുത്തു മൂന്നുപേർ പോലീസിന്റെ പിടിയിൽ
പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം 77 കാരന് 8 വർഷം കഠിനതടവും പിഴയും
പോത്താനിക്കാട് ഗ്രാമപഞ്ചായത്തിൽ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു
തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ഗ്രാന്റ്നവംബർ 1 മുതൽ ഓൺലൈനായി അപേക്ഷിക്കാം