തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ഗ്രാന്റ്നവംബർ 1 മുതൽ ഓൺലൈനായി അപേക്ഷിക്കാം

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026 27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി, കോഴ്‌സുകൾ, അപേക്ഷിക്കേണ്ട വിധം എന്നിവ അറിയാം.

തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ഗ്രാന്റ്നവംബർ 1 മുതൽ ഓൺലൈനായി അപേക്ഷിക്കാം
കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ഗ്രാന്റ്: അപേക്ഷകൾ നവംബർ 1 മുതൽ ക്ഷണിക്കുന്നു

​തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ഗ്രാന്റ് നവംബർ 1 മുതൽ ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം:  കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് നവംബർ 1 മുതൽ ഓൺലൈനായി അപേക്ഷിക്കാം. 

അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ്, എട്ടു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള ഗ്രാന്റ്, എസ്.എസ്.എൽ.സി. ക്യാഷ് അവാർഡ് എന്നിവയ്ക്കും വിവിധ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകളിലെ വിദ്യാർഥികൾക്കുള്ള ഗ്രാന്റുകൾക്കും അപേക്ഷിക്കാം. ഹയർ സെക്കൻഡറി, ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ്., എൻജിനീയറിങ്, എം.ബി.ബി.എസ്., ബി.ഡി.എസ്., ആയുർവേദം, അഗ്രിക്കൾച്ചർ, വെറ്ററിനറി, ഹോമിയോപ്പതി, ബി.ഫാം., ഫിഷറീസ്, എൽ.എൽ.ബി. (മൂന്നു വർഷം, അഞ്ചു വർഷം), ബി.എസ്.സി. നഴ്‌സിങ്, പ്രൊവിഷണൽ പി.ജി. കോഴ്‌സുകൾ, പോളിടെക്‌നിക് ഡിപ്ലോമ, ടി.ടി.സി., പാരാമെഡിക്കൽ, ഡിപ്ലോമ നഴ്‌സിങ്, എം.സി.എ., എം.ബി.എ., പി.ജി.ഡി.സി.എ., എൻജിനീയറിങ് ലാറ്ററൽ എൻട്രി, ബി.ബി.എം., ബി.സി.എ., ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്, എച്ച്.ഡി.സി., ബി.എൽ.ഐ.എസ്.സി., സിവിൽ സർവീസ് കോച്ചിങ്, സി.എ. ഇന്റർമീഡിയറ്റ് എന്നീ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

മുൻ അധ്യയന വർഷം ആനുകൂല്യം ലഭിച്ചവരും 2026-27 വർഷത്തെ ആനുകൂല്യത്തിനായി പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം തൊഴിലാളി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുടെ സാക്ഷ്യപത്രവും വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രവും സമർപ്പിക്കണം. ഈ സാക്ഷ്യപത്രങ്ങളുടെ മാതൃക ബോർഡിന്റെ www.labourwelfarefund.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപ്പെടുത്തലോടെ അപേക്ഷിക്കണം. ഡിസംബർ 31നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓഫ്ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല.