സിന്റ ജേക്കബ് എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
സിന്റ ജേക്കബ് എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു
സിന്റ ജേക്കബ് എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ആലങ്ങാട് ഡിവിഷനിൽ നിന്നുള്ള യു.ഡി.എഫ് അംഗം സിന്റ ജേക്കബ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
വരണാധികാരിയായ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സിന്റ ജേക്കബ് വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ആകെയുള്ള 28 അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തു. സിന്റ ജേക്കബ് 25 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ മേരി വിൻസെന്റിന് (കടമക്കുടി ഡിവിഷൻ) മൂന്ന് വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
എല്ലാവരെയും ഏകോപിപ്പിച്ചുകൊണ്ട് ജില്ലയുടെ വികസനത്തിനായി മാതൃകാപരമായ രീതിയിൽ പ്രവർത്തിക്കുമെന്ന് ചുമതലയേറ്റ ശേഷം സിന്റ ജേക്കബ് പറഞ്ഞു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീഖ് എന്നിവർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
