ഐൻസ്റ്റീനും ന്യൂട്ടനും നഗരത്തിലിറങ്ങി ലിറ്റ്മസ് 26 പ്രചാരണവുമായി എസ്സെൻസ് ഗ്ലോബൽ
എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സയൻസ് ആൻഡ് ഫ്രീ തിങ്കിംഗ് കോൺഫറൻസ് ‘ലിറ്റ്മസ് 26’ ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ‘സിറ്റി സയന്റിസ്റ്റ്’ പ്രചാരണ ക്യാമ്പയിന് തുടക്കമായി.
ഐൻസ്റ്റീനും ന്യൂട്ടനും തെരുവിൽ; 'സിറ്റി സയന്റിസ്റ്റ്' പ്രചാരണവുമായി ലിറ്റ്മസ് 26
തിരുവനന്തപുരം: നഗരവീഥികളിൽ ആളുകളോട് സംസാരിച്ചും വഴിചോദിച്ചും നടന്നുപോകുന്ന അൽബർട്ട് ഐൻസ്റ്റീനും ഐസക് ന്യൂട്ടനും നിക്കോള ടെസ്ലയും! തലസ്ഥാന നഗരിക്ക് കൗതുകക്കാഴ്ചയായി എസ്സെൻസ് ഗ്ലോബലിന്റെ ‘സിറ്റി സയന്റിസ്റ്റ്’ പ്രചാരണ ക്യാമ്പയിൻ.
അന്താരാഷ്ട്ര സയൻസ് ആൻഡ് ഫ്രീ തിങ്കിംഗ് കോൺഫറൻസായ ‘ലിറ്റ്മസ് 26’-ന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് വേറിട്ട രീതിയിലുള്ള ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഒക്ടോബർ 20-ന് തിരുവനന്തപുരം നിഷാഗന്ധി ഓഡിറ്റോറിയത്തിലാണ് ലിറ്റ്മസ് 26 നടക്കുന്നത്.
തമ്പാന്നൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കിഴക്കേക്കോട്ട, പാളയം, മ്യൂസിയം, മാനവീയം വീഥി തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലായിരുന്നു പ്രചാരണം. ശാസ്ത്രജ്ഞരുടെ വേഷവിധാനങ്ങളായ ഗ്രാൻഡ് കോട്ടും ഹാറ്റും കണ്ണടയും വടിയുമണിഞ്ഞെത്തിയ സംഘം പൊതുജനങ്ങളുമായി സംവദിക്കുകയും ശാസ്ത്രവിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
നിശാഗന്ധി ഓഡിറ്റോറിയത്തിലേക്കുള്ള വഴി ചോദിച്ചും പരിപാടിയുടെ ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തുമായിരുന്നു സംഘത്തിന്റെ മുന്നേറ്റം. വഴിപോക്കരിൽ പലരും ഈ കൗതുകക്കാഴ്ചകൾ മൊബൈൽ ഫോണുകളിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ക്യാമ്പയിൻ ഇൻ്റർനെറ്റിലും തരംഗമായി.
ശാസ്ത്രബോധവും യുക്തിചിന്തയും സ്വതന്ത്രചിന്തയും പൊതുസമൂഹത്തിലേക്ക് എത്തിക്കുകയാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ്സെൻസ് ഗ്ലോബൽ ഭാരവാഹികൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ കൂടുതൽ കേന്ദ്രങ്ങളിൽ ‘സിറ്റി സയന്റിസ്റ്റ്’ പ്രചാരണം തുടരുമെന്നും സംഘാടകർ അറിയിച്ചു.
ഐൻസ്റ്റീനും ന്യൂട്ടനും നഗരത്തിലിറങ്ങി ലിറ്റ്മസ് 26 പ്രചാരണവുമായി എസ്സെൻസ് ഗ്ലോബൽ
വിദ്യാർത്ഥിയെ അസംബ്ലിയിൽ മാപ്പ് പറയിച്ച സംഭവം ബാലാവകാശ കമ്മിഷൻ കേസെടുത്തു
സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ്, ബ്യൂട്ടീഷൻ പരിശീലനം
കള്ള് വ്യവസായ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാം
പാമ്പാകുട ബാറിന് സമീപം യുവാവിനെ ആക്രമിച്ച കേസ് രണ്ടുപേർ അറസ്റ്റിൽ
കായൽ ടൂറിസത്തിന് മാറ്റ് കൂട്ടി സൗര 2 സോളാർ ബോട്ട് സർവീസ് കൊച്ചിയിൽ സവാരി ആസ്വദിക്കാം