കൊച്ചിയിൽ സംരംഭകർക്കായി ലോൺ മേള വായ്പകൾ തത്സമയം ഉറപ്പാക്കാം ഫെബ്രുവരി 17 ന് തോപ്പുംപടിയിൽ

വ്യവസായ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ബാങ്കേഴ്‌സ് മീറ്റ് 2025 26 സംഘടിപ്പിക്കുന്നു. പുതിയ സംരംഭകർക്ക് വിവിധ ബാങ്കുകളിൽ നിന്നുള്ള വായ്പകൾക്കായി രജിസ്റ്റർ ചെയ്യാം.

കൊച്ചിയിൽ സംരംഭകർക്കായി ലോൺ മേള വായ്പകൾ തത്സമയം ഉറപ്പാക്കാം ഫെബ്രുവരി 17 ന് തോപ്പുംപടിയിൽ
കൊച്ചിയിൽ സംരംഭകർക്കായി ലോൺ മേള വായ്പകൾ തത്സമയം ഉറപ്പാക്കാം ഫെബ്രുവരി 17 ന് തോപ്പുംപടിയിൽ

​കൊച്ചി: വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ, റാംപ് (RAMP) പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി താലൂക്ക് തല ലോൺ മേള സംഘടിപ്പിക്കുന്നു. 'ബാങ്കേഴ്‌സ് മീറ്റ് 2025-26' എന്ന് പേരിട്ടിരിക്കുന്ന മേള ഫെബ്രുവരി 17-ന് (ചൊവ്വാഴ്ച) രാവിലെ 9.30 മുതൽ തോപ്പുംപടി മാരിയോൺ ഹാളിൽ നടക്കും.

​കൊച്ചി താലൂക്ക് വ്യവസായ ഓഫീസിനാണ് മേളയുടെ സംഘാടന ചുമതല. പുതിയ വ്യവസായങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാൻ വായ്പ തേടുന്നവർക്കും വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ ഈ മേള അവസരമൊരുക്കും.

​പ്രത്യേകതകൾ:

​സംരംഭകരുടെ പ്രൊജക്റ്റുകൾ ബാങ്ക് പ്രതിനിധികൾ തത്സമയം വിലയിരുത്തും.

​യോഗ്യമായ പ്രൊജക്റ്റുകൾക്ക് വായ്പാ ലഭ്യത ഉറപ്പുവരുത്താനുള്ള സൗകര്യം.

​പ്രമുഖ പൊതുമേഖലാ-സ്വകാര്യ ബാങ്കുകളുടെ സാന്നിധ്യം.

​എസ്.ബി.ഐ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, കനറാ ബാങ്ക്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC), കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ മേളയിൽ പങ്കെടുക്കും.

​രജിസ്‌ട്രേഷൻ:

മേളയിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ള സംരംഭകർ താഴെ പറയുന്ന നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്:

???? 9400442424, 9633065005, 9747961961