കനത്ത പോലീസ്‌ കാവലിൽ തലസ്ഥാനം നിരീക്ഷണത്തിന്‌ 42 ക്യാമറകളും ഡ്രോണുകളും

തിരുവനന്തപുരം ഓണം വാരാഘോഷത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷയൊരുക്കി പോലീസ്. നിശാഗാന്ധിക്ക് സമീപം പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ 42 ക്യാമറകളും ഡ്രോണുകളും മഫ്തി പോലീസിനെയും സജ്ജമാക്കിയിട്ടുണ്ട്.

കനത്ത പോലീസ്‌ കാവലിൽ തലസ്ഥാനം നിരീക്ഷണത്തിന്‌ 42 ക്യാമറകളും ഡ്രോണുകളും
നിശാഗാന്ധിക്ക് സമീപം പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ 42 ക്യാമറകളും ഡ്രോണുകളും മഫ്തി പോലീസിനെയും സജ്ജമാക്കിയിട്ടുണ്ട്
കനത്ത പോലീസ്‌ കാവലിൽ തലസ്ഥാനം നിരീക്ഷണത്തിന്‌ 42 ക്യാമറകളും ഡ്രോണുകളും
കനത്ത പോലീസ്‌ കാവലിൽ തലസ്ഥാനം നിരീക്ഷണത്തിന്‌ 42 ക്യാമറകളും ഡ്രോണുകളും
കനത്ത പോലീസ്‌ കാവലിൽ തലസ്ഥാനം നിരീക്ഷണത്തിന്‌ 42 ക്യാമറകളും ഡ്രോണുകളും

ഓണം വാരാഘോഷം: കനത്ത സുരക്ഷയൊരുക്കി പോലീസ് കൺട്രോൾ റൂം 42 നിരീക്ഷണ ക്യാമറകളും ഡ്രോണുകളും സജ്ജം

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് തലസ്ഥാനത്തെത്തുന്ന ആയിരക്കണക്കിന് കാണികളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ തയ്യാറെടുപ്പുകളുമായി പോലീസ് രംഗത്ത്. നിശാഗാന്ധിക്ക് സമീപം സജ്ജമാക്കിയിരിക്കുന്ന പ്രധാന കൺട്രോൾ റൂം കേന്ദ്രീകരിച്ചാണ് സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൺട്രോൾ റൂം സി.ഐ. ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ 30 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

​ആഘോഷവേദികളും പരിസരവും തത്സമയം നിരീക്ഷിക്കുന്നതിനായി കൺട്രോൾ റൂമിൽ മാത്രം 42 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പ്രധാന വേദികളിലും പരിസരങ്ങളിലും പ്രത്യേക ക്യാമറകളും ജനത്തിരക്ക് വിലയിരുത്തുന്നതിനായി ഡ്രോൺ ക്യാമറകളും നിരീക്ഷണത്തിനായി പ്രവർത്തിക്കുന്നുണ്ട്. കാണികൾക്കിടയിൽ ക്രമസമാധാനം ഉറപ്പാക്കാൻ മഫ്തി പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. പ്രധാന പ്രവേശന കവാടത്തിൽ മെറ്റൽ ഡിറ്റക്ടർ പരിശോധനയും അടിയന്തര വൈദ്യസഹായത്തിനായി ആംബുലൻസ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.

​ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക പാതകൾ വേർതിരിച്ചാണ് ആളുകളെ കടത്തിവിടുന്നത്. സുരക്ഷാ മുൻകരുതലുകളും നിർദ്ദേശങ്ങളും അനൗൺസ്‌മെന്റുകളിലൂടെ തുടർച്ചയായി നൽകുന്നുണ്ട്. പൊതുജനങ്ങൾക്ക് ഏത് അടിയന്തര സാഹചര്യത്തിലും ഭയരഹിതമായി കൺട്രോൾ റൂമിനെ സമീപിക്കാമെന്നും സഹായിക്കാൻ പോലീസ് സദാ സന്നദ്ധരാണെന്നും അധികൃതർ അറിയിച്ചു.