മാർട്ടിൻ പ്രക്കാട്ട്, നിവിൻ പോളി കൂട്ടുകെട്ടിൽ പുതിയ ചിത്രം കാന്താര താരം രുക്മിണി വസന്ത് നായിക
നിവിൻ പോളിയെ നായകനാക്കി നാഷിദ് ഹാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കൊച്ചിയിൽ തുടക്കം. മാർട്ടിൻ പ്രക്കാട്ടും നിവിൻ പോളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രുക്മിണി വസന്ത് നായികയാകുന്നു.
മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻ പോളി; പുതിയ ചിത്രം 'NP 51' കൊച്ചിയിൽ പൂജയോടെ ആരംഭിച്ചു
കൊച്ചി: മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയെ നായകനാക്കി നാഷിദ് ഹാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ (NP 51) സ്വിച്ചോൺ ചടങ്ങ് കൊച്ചിയിൽ നടന്നു. ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാർട്ടിൻ പ്രക്കാട്ട്, നിവിൻ പോളി എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. 'ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സഹരചയിതാവായിരുന്ന നാഷിദ് ഹാമി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, പോളി ജൂനിയർ പിക്ചേഴ്സ്, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സംവിധായകൻ വിപിൻ ദാസ്, സവിൻ ഷാ ഉൾപ്പെടെ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
'കാന്താര ചാപ്റ്റർ 1', 'സപ്ത സാഗരദാചെ എല്ലോ' എന്നീ ചിത്രങ്ങളിലൂടെ കന്നഡ-തെലുങ്ക് സിനിമാലോകത്ത് തരംഗമായി മാറിയ രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തുന്നത്. ജനപ്രിയ കൂട്ടുകെട്ടായ അജു വർഗ്ഗീസും ചിത്രത്തിൽ മുഴുനീള കഥാപാത്രമായി എത്തുമ്പോൾ ജഗദീഷ്, കലാരഞ്ജിനി, അശോകൻ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
അണിയറപ്രവർത്തകർ:
ഛായാഗ്രഹണം: ബബ്ലു അജു
എഡിറ്റിംഗ്: കണ്ണൻ മോഹൻ
സംഗീതം: ഇലക്ട്രോണിക് കിളി
സഹരചന: നിധിൻ നാഗേഷ്
പ്രൊഡക്ഷൻ ഡിസൈൻ: ആഷിക് എസ്
മേക്കപ്പ്: റോണക്സ് സേവ്യർ | വസ്ത്രാലങ്കാരം: മെൽവി ജെ
പ്രൊജക്ട് ഡിസൈനർ: ഷബീർ മലവട്ടത്ത്
പ്രൊഡക്ഷൻ കൺട്രോളർ: വിനീത് വിജയ്
ചീഫ് അസോസിയേറ്റ്: സുജിത് സുരേഷ്
ഡിസൈൻസ്: ഓൾഡ് മോങ്ക്സ് | പി.ആർ.ഒ: ഹെയിൻസ്
ഗ്രീൻ റൂം റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

