16 ാമത് കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു 101 വോട്ടുകളോടെ തകർപ്പൻ വിജയം
കോൺഗ്രസ് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ 16 ാമത് കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെ എ സി മൊയ്തീനെ പരാജയപ്പെടുത്തിയാണ് തിരുവഞ്ചൂർ സ്പീക്കർ പദവിയിലെത്തുന്നത്.
കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: പതിനാറാമത് കേരള നിയമസഭയുടെ പുതിയ സ്പീക്കറായി കോൺഗ്രസിന്റെ മുതിർന്ന നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ന് നിയമസഭയിൽ നടന്ന ശക്തമായ മത്സരത്തിനൊടുവിൽ 101 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കർ പദവിയിലേക്ക് ഉയർന്നത്.
പ്രതിപക്ഷ നിരയിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എ.സി. മൊയ്തീന് 35 വോട്ടുകളും, എൽഡിഎ ബി സ്ഥാനാർത്ഥിയായ ബി.ബി. ഗോപകുമാറിന് 3 വോട്ടുകളും ലഭിച്ചു. സഭയിലെ ആകെയുള്ള 140 അംഗങ്ങളിൽ 139 പേരും വോട്ടെടുപ്പിൽ പങ്കെടുത്തു. പ്രോടേം സ്പീക്കറായിരുന്ന ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല.
1991 മുതൽ നിയമസഭയിൽ സജീവമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എട്ടാം തവണയാണ് എംഎൽഎയായി സഭയിലെത്തുന്നത്. അടൂരിൽ നിന്ന് നാലും കോട്ടയത്ത് നിന്ന് നാലും തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരള രാഷ്ട്രീയത്തിലെ സൌമ്യവും എന്നാൽ കരുത്തുറ്റതുമായ സാന്നിധ്യമാണ്.
വിവിധ കാലയളവുകളിലായി രണ്ടുതവണ മന്ത്രി പദവി വഹിച്ചിട്ടുള്ള തിരുവഞ്ചൂർ, 2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായും മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കെപിസിസി അച്ചടക്ക സമിതി ചെയർമാൻ കൂടിയാണ് അദ്ദേഹം. സഭയിലെ ദീർഘകാലത്തെ പ്രവർത്തന പരിചയവുമായി സ്പീക്കർ കസേരയിലെത്തുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് ഭരണ-പ്രതിപക്ഷ ഭേദമന്യേ വൻ ജനപിന്തുണയാണുള്ളത്.
കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്
കര്ഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കും മന്ത്രി ടി. സിദ്ദിഖ്
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ 
