പെരുവംമുഴിയിൽ നാടിനെ നടുക്കിയ അപകടം: കാറിൽ തട്ടി റോഡിലേക്ക് വീണു, ഇരുപതുകാരനായ വിദ്യാർത്ഥിക്ക് ലോറിയടിച്ച് ദാരുണാന്ത്യം
കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ പെരുവംമുഴിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി രാഹുൽ എസ് (20) മരണപ്പെട്ടു.
പെരുവംമുഴിയിൽ ദാരുണ വാഹനാപകടം: ലോറിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു
മുവാറ്റുപുഴ: കൊച്ചി - ധനുഷ്കോടി ദേശീയപാതയിലെ പെരുവംമുഴിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. തൊടുപുഴ മടക്കത്താനം സ്വദേശി രാഹുൽ എസ് (20) ആണ് മരിച്ചത്. വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് രാഹുൽ. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയൻ ജോസഫ് (21) നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെ ഏഴരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാറിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ രാഹുലിന്റെ തലയിലൂടെ എതിർദിശയിൽ നിന്നും വന്ന ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്. രാഹുലിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
