പുതിയ കേരളം സൃഷ്ടിക്കാൻ ഒത്തൊരുമിച്ച് മുന്നോട്ട് ഇത് വലിയ ഉത്തരവാദിത്തം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന്റെ ആദ്യ പ്രതികരണം. പുതിയ കേരളം സൃഷ്ടിക്കുമെന്നും ടീം വർക്കിന് പ്രാധാന്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ കേരളം സൃഷ്ടിക്കാൻ ഒത്തൊരുമിച്ച് മുന്നോട്ട് ഇത് വലിയ ഉത്തരവാദിത്തം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന്റെ ആദ്യ പ്രതികരണം

പുതിയ കേരളം സൃഷ്ടിക്കാൻ ഒത്തൊരുമിച്ച് മുന്നോട്ട്; ഇത് വലിയ ഉത്തരവാദിത്തമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ

​തിരുവനന്തപുരം: തന്നെ ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും എല്ലാവരെയും ഏകോപിപ്പിച്ചുകൊണ്ട് പുതിയ കേരളം സൃഷ്ടിക്കാനായി കഠിനാധ്വാനം ചെയ്യുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കോൺഗ്രസ് അധ്യക്ഷൻ, രാഹുൽ ഗാന്ധി എന്നിവർക്ക് നന്ദി അറിയിച്ച അദ്ദേഹം, ഇതൊരു ദൈവിക നിയോഗമായാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു.

​തിരഞ്ഞെടുപ്പിൽ രാപ്പകൽ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് ഈ വിജയത്തിന് പിന്നിൽ. അവരോടും കേരളത്തിലെ ജനങ്ങളോടും തനിക്ക് വലിയ കടപ്പാടുണ്ട്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കും. ഭരണരംഗത്ത് ടീം വർക്കിനാണ് പ്രാധാന്യം നൽകുകയെന്നും ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

​എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ നൽകിയ പിന്തുണ വലുതാണ്. രമേശ് ചെന്നിത്തല തന്റെ നേതാവാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിൽ അസ്വാഭാവികതയില്ലെന്നും ജനാധിപത്യപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ചർച്ചകൾ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭാ രൂപീകരണവും സത്യപ്രതിജ്ഞയും സംബന്ധിച്ച കാര്യങ്ങൾ മുതിർന്ന നേതാക്കളുമായി ആലോചിച്ച് പാർട്ടി ഉടൻ തീരുമാനിക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു