കേരളത്തിലേക്ക് ആഡംബര കാറുകളിൽ കടത്താൻ ശ്രമിച്ച 1 കോടിയുടെ കഞ്ചാവ് പിടികൂടി 4 പേർ പിടിയിൽ
തേനി ഗൂഡല്ലൂരിൽ ആഡംബര കാറുകളിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന 190 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രാമനാഥപുരം സ്വദേശികൾ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ കഞ്ചാവുമായി 4 പേർ തേനിയിൽ പിടിയിൽ
തേനി: ആഡംബര കാറുകളിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന 190 കിലോഗ്രാം കഞ്ചാവുമായി 4 പേരെ തേനി ജില്ലയിലെ ഗൂഡല്ലൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന 2 ആഡംബര കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രാമനാഥപുരം സ്വദേശി മുത്തുപ്പാണ്ടി (25), സായൽകുടി സ്വദേശികളായ മുഹമ്മദ് അനീഫ (45), അലിയാർ (46), കടലാടി അപ്പനൂർ വെസ്റ്റ് സ്ട്രീറ്റ് സ്വദേശി ഈശ്വരമൂർത്തി (34) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട രാമനാഥപുരം സ്വദേശി കാളീശ്വരനായി (34) പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
ഗൂഡല്ലൂർ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രഭുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്പം-കുമളി റോഡിൽ നടപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പരിശോധിച്ച ആഡംബര കാറുകളിൽ നിന്ന് 2 കിലോഗ്രാം വീതമുള്ള 95 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നും കേരളത്തിൽ ആർക്കാണ് കൈമാറാൻ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
സ്വിമ്മിംഗ് പൂളിൽ കുട്ടി മുങ്ങിമരിച്ച സംഭവംഅസോസിയേഷന്റെ അനാസ്ഥയിൽ അന്വേഷണം
കേരളത്തിലേക്ക് ആഡംബര കാറുകളിൽ കടത്താൻ ശ്രമിച്ച 1 കോടിയുടെ കഞ്ചാവ് പിടികൂടി 4 പേർ പിടിയിൽ
ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ് മുഖ്യപ്രതി പിടിയിൽ
മൂവാറ്റുപുഴയിൽ 1.25 കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ
മൂവാറ്റുപുഴയിൽ 50 കിലോ ജാതിപത്രി മോഷണം കാപ്പ കേസ് പ്രതി അറസ്റ്റിൽ
ഉരുൾപൊട്ടൽ ബാധിതരെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്