ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ് മുഖ്യപ്രതി പിടിയിൽ
ആലുവ ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസിൽ തൃശൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി തായിക്കാട്ടുകര സ്വദേശി മുഹമ്മദ് റിസ്‌വാൻ പൊലീസിന്റെ പിടിയിലായി.
ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ്: മുഖ്യപ്രതി തൃശൂരിൽ നിന്ന് പിടിയിൽ
ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ ക്രൂരമായി മർദ്ദിച്ച കേസ്സിലെ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തായിക്കാട്ടുകര പൈപ്പ്‌ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ്‌വാൻ (24) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. സംഭവം നടന്നതിന് ശേഷം തൃശൂർ ജില്ലയിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന ഇയാളെ ആലുവ സി.ഐ. പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
കേസിലെ രണ്ടാം പ്രതിയെ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കൈയ്ക്കുണ്ടായ മുറിവ് ശരിയായ രീതിയിൽ കെട്ടിയില്ലെന്ന് ആരോപിച്ച് പ്രതികൾ രണ്ടുപേരും ചേർന്ന് നഴ്സിംഗ് അസിസ്റ്റന്റിനെ ആക്രമിക്കുകയായിരുന്നു. ആശുപത്രി ആക്രമണങ്ങൾ തടയുന്നതിനുള്ള കർശന നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പിടിയിലായ ഒന്നാം പ്രതി മുഹമ്മദ് റിസ്‌വാൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കുട്ടമശ്ശേരിയിൽ വച്ച് കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ച കേസ് ഉൾപ്പെടെ ഇയാൾക്കെതിരെയുണ്ട്. അന്വേഷണ സംഘത്തിൽ സി.പി.ഒ.മാരായ കെ.എം. മനോജ്, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ എന്നിവരും പങ്കെടുത്തു.
സ്വിമ്മിംഗ് പൂളിൽ കുട്ടി മുങ്ങിമരിച്ച സംഭവംഅസോസിയേഷന്റെ അനാസ്ഥയിൽ അന്വേഷണം
കേരളത്തിലേക്ക് ആഡംബര കാറുകളിൽ കടത്താൻ ശ്രമിച്ച 1 കോടിയുടെ കഞ്ചാവ് പിടികൂടി 4 പേർ പിടിയിൽ
ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ് മുഖ്യപ്രതി പിടിയിൽ
മൂവാറ്റുപുഴയിൽ 1.25 കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ
മൂവാറ്റുപുഴയിൽ 50 കിലോ ജാതിപത്രി മോഷണം കാപ്പ കേസ് പ്രതി അറസ്റ്റിൽ
ഉരുൾപൊട്ടൽ ബാധിതരെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്