സ്വര്‍ണ്ണക്കടത്ത് കേസ് SITക്ക് മൊഴി നൽകുമെന്ന് രമേശ് ചെന്നിത്തല
സ്വര്‍ണ്ണക്കടത്ത് കേസ് നിർണ്ണായക വിവരം നൽകിയത് വ്യവസായി SITക്ക് മൊഴി നൽകുമെന്ന് രമേശ് ചെന്നിത്തല സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സ്വര്‍ണ്ണക്കടത്ത് കേസ്
സ്വര്‍ണ്ണക്കടത്ത് കേസ് നിർണ്ണായക വിവരം നൽകിയത് വ്യവസായി SITക്ക് മൊഴി നൽകുമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങള്‍ ഒരു വ്യവസായിയാണ് തനിക്ക് കൈമാറിയതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തി. തനിക്ക് ലഭിച്ച വിവരങ്ങളെല്ലാം ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിൽ മൊഴിയായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് SITക്ക് മുന്നിൽ ഹാജരാകാനിരിക്കെയാണ് ചെന്നിത്തലയുടെ പ്രതികരണം.
"SITയോട് ഇന്ന് ഈ കാര്യങ്ങളെല്ലാം ഞാൻ പറയും. അത് കഴിഞ്ഞ് അവർ അദ്ദേഹത്തെ (വിവരം നൽകിയ വ്യവസായി) വിളിച്ച് ചോദ്യം ചെയ്യട്ടെ. എനിക്കൊരു വിവരം കിട്ടിയപ്പോൾ അത് അധികൃതരെ അറിയിക്കേണ്ടത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എൻ്റെ ഉത്തരവാദിത്തമായി കരുതുന്നു. ഇത്ര പ്രമാദമായ കേസാവുമ്പോൾ കിട്ടിയ വിവരം ഒതുക്കിവെക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി," ചെന്നിത്തല വ്യക്തമാക്കി.
സ്വർണ്ണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ വസ്തുവായി വിറ്റുവെന്നാണ് വ്യവസായി തന്നോട് പറഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വെളിപ്പെടുത്തൽ നടത്തിയ വ്യവസായി കോടതിയിലെത്തി രഹസ്യമൊഴി നൽകാൻ തയ്യാറാണ്. തനിക്ക് ലഭിച്ച വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കുമെന്നും, വെളിപ്പെടുത്തൽ നടത്തിയ വ്യക്തിയെ അവർ ചോദ്യം ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. "എല്ലാ വർഷവും ശബരിമലയ്ക്ക് പോകുന്ന ഒരു അയ്യപ്പഭക്തനാണ് ഞാൻ, അതിനാൽ ഇത്തരം ഒരു വിവരം കിട്ടിയപ്പോൾ അത് പങ്കുവെക്കണമെന്ന് തോന്നി," ചെന്നിത്തല പറഞ്ഞു.
തനിക്ക് ലഭിച്ച വിവരങ്ങൾ SITക്ക് മൊഴിയായി നൽകുന്നതോടെ കേസിൻ്റെ അന്വേഷണത്തിൽ പുതിയ വഴിത്തിരിവുണ്ടാകുമെന്നാണ് സൂചന.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
