19 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിൽ
19 ഗ്രാം എം.ഡി.എം.എയുമായി ഐടി ജീവനക്കാരൻ അങ്കമാലിയിൽ പിടിയിൽ
19 ഗ്രാം എം.ഡി.എം.എയുമായി ഐടി ജീവനക്കാരൻ അങ്കമാലിയിൽ പിടിയിൽ
അങ്കമാലി: ബംഗലൂരുവിൽ നിന്നും അന്തർസംസ്ഥാന ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 19 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിലായി. കോട്ടയം കങ്ങഴ കണിയാണിക്കൽ വീട്ടിൽ അനന്ദു (26) വിനെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ബംഗലൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ആളാണ് പിടിയിലായ അനന്ദു.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതി സഞ്ചരിച്ചിരുന്ന ബാഗിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡി.വൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എ. രമേഷ്, സബ് ഇൻസ്പെക്ടർ അസ്റിഫ് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ബംഗലൂരുവിൽ നിന്നും 69 ഗ്രാം രാസലഹരിയുമായി മൂവാറ്റുപുഴ സ്വദേശി ബിലാലിനെ പറവൂർക്കവലയിൽ വച്ച് പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ലഹരിവേട്ട നടന്നിരിക്കുന്നത്
സംവിധായകൻ ബെൽരാജ് കളരിക്കൽ അന്തരിച്ചു
കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ശിലാസ്ഥാപനം നിർവഹിച്ചു
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു 
