മുണ്ടിനീര് വ്യാപനം ചിങ്ങനല്ലൂർ എൽ പി സ്കൂളിന് ആഗസ്റ്റ് 13 വരെ അവധി
ആലപ്പുഴ ചിങ്ങനല്ലൂർ എൽ.പി സ്കൂളിൽ മുണ്ടിനീര് (മുണ്ടിവീക്കം) പടരുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 13 വരെ സ്കൂളിന് കളക്ടർ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടക്കും.
മുണ്ടിനീര് വ്യാപനം ചിങ്ങനല്ലൂർ എൽ പി സ്കൂളിന് ആഗസ്റ്റ് 13 വരെ അവധി
ആലപ്പുഴ:ചിങ്ങോലി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ചിങ്ങനല്ലൂർ എൽ പി സ്കൂളിൽ ജൂൺ മാസം മുതൽ 15 കുട്ടികൾക്കും ഒരു അധ്യാപികയ്ക്കുമുൾപ്പടെ മുണ്ടിവീക്കം രോഗബാധ സ്ഥിരീകരിച്ചതിനെതുടർന്ന് രണ്ടു തവണ സ്കൂൾ അടച്ചിട്ടതായും,നിലവിൽ പുതുതായി മൂന്ന് കേസുകൾ കൂടി സ്ഥിരീകരിച്ച സാഹചര്യത്തിൽ ചെറിയ കുട്ടികൾക്കിടയിലെ രോഗസംക്രമണ സാധ്യത നടപടി സ്വീകരിക്കുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ടു ചെയ്തിട്ടുള്ള സാഹചര്യത്തിൽ ചിങ്ങനല്ലൂർ എൽ പി സ്കൂളിന് ആഗസ്റ്റ് 13 വരെ അവധി അനുവദിച്ച് ജില്ലാ കളകട്ർ ഉത്തരവായി. ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർനിർവഹിക്കേണ്ടതാണ്,വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
വട്ടവട കൊട്ടാക്കൊമ്പൂരിൽ മണ്ണിടിച്ചിൽ 2 മരണം കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ 
