പത്തു മാസം പ്രായമുള്ള ആലിൻ ഇനി പലരിലൂടെ ജീവിക്കും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാകുന്നു. കുഞ്ഞിന്റെ കരൾ, വൃക്കകൾ, ഹൃദയവാൽവ് എന്നിവ നാലുപേർക്ക് പുതുജീവനേകും.

പത്തു മാസം പ്രായമുള്ള ആലിൻ ഇനി പലരിലൂടെ ജീവിക്കും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
പത്തു മാസം പ്രായമുള്ള ആലിൻ ഇനി പലരിലൂടെ ജീവിക്കും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
പത്തു മാസം പ്രായമുള്ള ആലിൻ ഇനി പലരിലൂടെ ജീവിക്കും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്

പത്തു മാസം പ്രായമുള്ള ആലിൻ ഇനി പലരിലൂടെ ജീവിക്കും; കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്

​കൊച്ചി/തിരുവനന്തപുരം: വിധി കവർന്നെടുത്ത പത്തു മാസം പ്രായമുള്ള കുഞ്ഞുമാലാഖ ആലിൻ ഷെറിൻ ഏബ്രഹാം മടങ്ങിയത് നാലുപേർക്ക് പുതുജീവൻ നൽകിക്കൊണ്ട്. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ആലിൻ മരണത്തിന് കീഴടങ്ങിയെങ്കിലും, ആ കുരുന്നിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത തീരുമാനം കേരളത്തിന് മാതൃകയാകുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഇതോടെ ചരിത്രത്തിന്റെ ഭാഗമായി.

​ഫെബ്രുവരി അഞ്ചിന് കോട്ടയം-തിരുവല്ല റോഡിലുണ്ടായ വാഹനാപകടത്തിലാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകൾ ആലിന് ഗുരുതരമായി പരിക്കേറ്റത്. എട്ടു ദിവസത്തോളം കൊച്ചി അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ കുഞ്ഞിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണ് മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധരായത്.

​പുതുജീവൻ തേടി അവയവങ്ങൾ തലസ്ഥാനത്തേക്ക്

കൊച്ചി അമൃത ആശുപത്രിയിൽ വൈകിട്ട് ആറരയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി. തുടർന്ന് KL 07 DF 3177 എന്ന ആംബുലൻസിൽ റോഡ് മാർഗം (ഇടപ്പള്ളി–തൃപ്പൂണിത്തുറ–കോട്ടയം വഴി) അവയവങ്ങൾ തിരുവനന്തപുരത്തേക്ക് എത്തിച്ചു.

​കരൾ: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറു മാസം പ്രായമുള്ള പെൺകുട്ടിക്ക്.

​വൃക്കകൾ: തിരുവനന്തപുരം മെഡിക്കൽ കോളജിലെ പത്തു വയസ്സുകാരിക്ക്.

​ഹൃദയവാൽവ്: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്.

​സർക്കാരിന്റെ മരണാനന്തര അവയവദാന ഏജൻസിയായ 'കെ സോട്ടോ'യുടെ (K-SOTTO) മേൽനോട്ടത്തിലായിരുന്നു നടപടികൾ. ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ ആവശ്യമായ 24 മണിക്കൂർ ഇടവേളയിലുള്ള രണ്ട് പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് അവയവങ്ങൾ മാറ്റിവെക്കാനുള്ള നടപടികൾ സ്വീകരിച്ചതെന്ന് കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് അറിയിച്ചു.