വയനാട്ടിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു 58 പേർ ചികിത്സയിൽ, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

വയനാട് ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. നിലവിൽ 58 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു.

വയനാട്ടിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു 58 പേർ ചികിത്സയിൽ, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളെ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ സന്ദർശിക്കുന്നു
വയനാട്ടിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു 58 പേർ ചികിത്സയിൽ, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
വയനാട്ടിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു 58 പേർ ചികിത്സയിൽ, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
വയനാട്ടിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു 58 പേർ ചികിത്സയിൽ, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
വയനാട്ടിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു 58 പേർ ചികിത്സയിൽ, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
വയനാട്ടിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു 58 പേർ ചികിത്സയിൽ, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

വയനാട്ടിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു; 58 പേർ ആശുപത്രികളിൽ, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കൽപ്പറ്റ: ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. നിലവിൽ 58 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 14 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും 44 പേർ സ്വകാര്യ ആശുപത്രിയിലുമാണ് കഴിയുന്നത്. രോഗബാധ സ്ഥിരീകരിക്കപ്പെട്ട എല്ലാവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.

​ഇതുവരെ ആകെ 473 പേർക്കാണ് രോഗലക്ഷണങ്ങൾ പ്രകടമായിട്ടുള്ളത്. ഇതിൽ 470 പേരും സ്കൂൾ വിദ്യാർത്ഥികളാണ് എന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഒരു അധ്യാപികയും രണ്ട് രക്ഷിതാക്കളും ലക്ഷണങ്ങൾ പ്രകടമായവരിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ കുടുംബാംഗങ്ങളായ 489 പേരെ ആരോഗ്യവകുപ്പ് ബന്ധപ്പെടുകയും, ഇതിൽ ലക്ഷണങ്ങൾ കണ്ട 16 പേരെ ആശുപത്രിയിലെത്തിച്ച് പരിശോധിക്കുകയും ചെയ്തു. ഇതിൽ 14 പേരെ പ്രാഥമിക പരിശോധനകൾക്ക് ശേഷം വിട്ടയച്ചപ്പോൾ രണ്ട് പേരെ ഒബ്‌സർവേഷനിൽ പ്രവേശിപ്പിച്ചു. മുൻകരുതലിന്റെ ഭാഗമായി രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ സഹോദരങ്ങൾ പഠിക്കുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

​പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കാൻ നിർദ്ദേശം: മന്ത്രി കെ. മുരളീധരൻ

​ഷീഗല്ല രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം സുൽത്താൻ ബത്തേരി ഗസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​"രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ ചികിത്സക്കായി ഉടൻ തന്നെ പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ മരുന്നുകളും ചികിത്സയ്ക്കുള്ള എല്ലാ സൌകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്."

കെ. മുരളീധരൻ, ആരോഗ്യ വകുപ്പ് മന്ത്രി

​രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ തട്ടുകടകളിലും ഹോട്ടലുകളിലും ശക്തമായ പരിശോധന നടത്താനും ശുചിത്വം ഉറപ്പുവരുത്താനും മന്ത്രി നിർദ്ദേശം നൽകി. ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ പൊതുശുചിത്വം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​അവലോകന യോഗത്തിൽ എം എല്‍ എമാരായ ഐ.സി ബാലകൃഷണന്‍, ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, ബത്തേരി നഗരസഭ ചെയർമാൻ റസീന അബ്ദുൾ ഖാദർ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ഡിഎം ഒ ഡോ.കെ.ടി.രേഖ, മറ്റ് ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് അധികൃതർ എന്നിവരും പങ്കെടുത്തു.

ചികിത്സയില്‍ കഴിയുന്ന കുട്ടികളെ ആരോഗ്യ വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്‌കൂളിലെ കുട്ടികളെ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ സന്ദർശിച്ചു. വിവിധ വാർഡുകളിലെത്തി കുട്ടികളോടും രക്ഷിതാക്കളോടും മന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആശങ്കപെടേണ്ട സാഹചര്യമില്ലന്ന് മന്ത്രി വ്യക്തമാക്കി. ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാരുമായി ചർച്ച നടത്തി.

എം എല്‍ എമാരായ ഐ.സി ബാലകൃഷണല്‍, ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍, ബത്തേരി നഗരസഭ ചെയർമാൻ റസീന അബ്ദുൾ ഖാദർ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ഡിഎം ഒ ഡോ.കെ.ടി.രേഖ, ജനപ്രതിനിധികൾ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.