നിയമത്തിൻ്റെ നൂലാമാലകൾ ഇനി വെള്ളിത്തിരയിൽ അൽത്താഫ് സലിം നായകനാകുന്ന യതീന്ദ്രൻ ചിത്രം വരുന്നു.
സംവിധായകൻ കമലിൻ്റെ മുൻ സഹായി യതീന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായി. അൽത്താഫ് സലിം നായകനാകുന്ന ചിത്രം നിയമപോരാട്ടങ്ങളെ ഹാസ്യരൂപേണ അവതരിപ്പിക്കുന്നു
നിയമക്കുരുക്കുകൾ ഇനി ചിരിപ്പൂരം; അൽത്താഫ് സലിം നായകനാകുന്ന യതീന്ദ്രൻ ചിത്രം പൂർത്തിയായി
ഒറ്റപ്പാലം: നീതിക്കും നിയമത്തിനും പിന്നാലെയുള്ള സാധാരണക്കാരൻ്റെ നെട്ടോട്ടം തികഞ്ഞ സറ്റയറിലൂടെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. പ്രശസ്ത സംവിധായകൻ കമലിൻ്റെ ദീർഘകാല സഹായിയായിരുന്ന യതീന്ദ്രൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കോർട്ട് റൂം ഡ്രാമയാണ്. ഒറ്റപ്പാലം, കോങ്ങാട്, പത്തിരിപ്പാല എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.
കുടുംബജീവിതത്തിൽ തുടങ്ങി കോടതി വരാന്തകളിൽ ചെന്നവസാനിക്കുന്ന സങ്കീർണ്ണമായ നിയമപ്രശ്നങ്ങളെ നർമ്മത്തിൻ്റെ അകമ്പടിയോടെയാണ് സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നത്. അൽത്താഫ് സലിം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുകേഷ്, അശോകൻ, ഹരീഷ് കണാരൻ എന്നിവർക്കൊപ്പം മിയ, പ്രവീണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കാവിലമ്മ പ്രൊഡക്ഷൻസ്, സഞ്ജു ജെ. ഫിലിംസ് എന്നിവയുടെ ബാനറിൽ കാഞ്ചന ജയരാജ്, സഞ്ജു ജെ. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നൂറ്റമ്പതോളം പുതുമുഖങ്ങളും പ്രദേശവാസികളും സിനിമയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രിൻസ് ജോർജ് സംഗീതവും അർജുൻ ആർക്കോട്ട് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.

