കൊച്ചിയിലെ ലഹരി മാഫിയയുടെ കഥയുമായി വലയം വിഹാൻ വിഷ്ണു ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി
രഞ്ജിത്ത് കൃഷ്ണമോഹൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആലിയ ഡ്രീം സിനിമസിൻ്റെ ബാനറിൽ ആഷിഷ് എസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
കൊച്ചിയിലെ ലഹരി മാഫിയയുടെ കഥയുമായി 'വലയം'; വിഹാൻ വിഷ്ണു ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി
കൊച്ചി: യുവ താരം വിഹാൻ വിഷ്ണുവിനെ കേന്ദ്രകഥാപാത്രമാക്കി സുധീർ സി ചക്കനാട്ട് സംവിധാനം ചെയ്യുന്ന ത്രില്ലർ ഹ്രസ്വചിത്രം 'വലയം' ചിത്രീകരണം പൂർത്തിയായി. കൊച്ചി നഗരത്തിലെ ലഹരി മാഫിയയുടെ ഇരുണ്ട ലോകവും അത് യുവാക്കളിലുണ്ടാക്കുന്ന സ്വാധീനവുമാണ് ചിത്രത്തിൻ്റെ പ്രമേയം.
'രഘുറാം' എന്ന ശ്രദ്ധേയമായ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ സുധീർ സി ചക്കനാട്ട് ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്. വിഹാൻ വിഷ്ണുവിനൊപ്പം അക്രം, സുനിൽ റാവുത്തർ, അനൂപ്, ജിറ്റി ജോസഫ്, അക്ഷയ തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ആശ്രിത് സന്തോഷിൻ്റെ കഥയ്ക്ക്, 'കുറുവ ദേശം' എന്ന ജനപ്രിയ നോവലിൻ്റെ രചയിതാവ് രഞ്ജിത്ത് കൃഷ്ണമോഹൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആലിയ ഡ്രീം സിനിമസിൻ്റെ ബാനറിൽ ആഷിഷ് എസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
അണിയറ പ്രവർത്തകർ:
സബി പൗലോസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗും ക്രിയേറ്റീവ് ഡയറക്ഷനും കൈകാര്യം ചെയ്യുന്നത് നിഖിൽ ബെന്നിയാണ്. ആൻ്റോ സ്റ്റെബിൻ ആണ് സംഗീതം. ഷൈനി അശോക് (മേക്കപ്പ് & കോസ്റ്റ്യൂംസ്), റെനീഷ് റെജി (ആർട്ട്), ശ്രുതി ഗിരീഷ് (കോ-പ്രൊഡ്യൂസർ), റിയാസ് ഉംബായ് (പ്രൊഡക്ഷൻ കൺട്രോളർ), ഡ്രാഗൺ ജെറോഷ് (സ്റ്റണ്ട്), ആൽവിൻ ടോമി (കളറിസ്റ്റ്), ഷാജി എൻ ജെ (സ്റ്റിൽസ്), ഫ്രൈഡേ ഫ്ലിക്സ് (ഡിസൈൻസ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
മനു കെ തങ്കച്ചൻ പ്രമോഷൻ കൺസൾട്ടൻ്റായും പി. ശിവപ്രസാദ് പി.ആർ.ഓ ആയും പ്രവർത്തിക്കുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തും.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
