കായംകുളത്ത് യുഡിഎഫിന്റെ എം. ലിജുവിന് ലീഡ് പ്രതിഭ രണ്ടാമത്
കായംകുളം നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജു ലീഡ് ചെയ്യുന്നു. അഡ്വ. യു പ്രതിഭ രണ്ടാമതാണ്. തത്സമയ വിവരങ്ങൾ അറിയാം.
കായംകുളത്ത് എം. ലിജുവിന് ലീഡ്; മാവേലിക്കര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു
കായംകുളം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കായംകുളം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എം ലിജു മുന്നിൽ. രാവിലെ 09:14-ന് ലഭ്യമായ കണക്കുകൾ പ്രകാരം 4226 വോട്ടുകൾ നേടിയാണ് ലിജു ലീഡ് ചെയ്യുന്നത്.
നിലവിലെ എം.എൽ.എയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ അഡ്വ. യു.പ്രതിഭ 3733 വോട്ടുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തമ്പി മേട്ടുതറ 863 വോട്ടുകളാണ് ഇതുവരെ നേടിയത്. കായംകുളത്തിന് പുറമെ മാവേലിക്കര, ചെങ്ങന്നൂർ, ഹരിപ്പാട് മണ്ഡലങ്ങളിലും ഇ.വി.എം വോട്ടുകളുടെ എണ്ണൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞതോടെയാണ് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയത്. വരും മണിക്കൂറുകളിൽ മണ്ഡലത്തിലെ കൃത്യമായ ചിത്രം വ്യക്തമാകും.
*ഹരിപ്പാട് നിയമസഭാ മണ്ഡലം- 9.16 Am*
രമേശ് ചെന്നിത്തല (ഐ എൻ സി)- 4765
ടി.ടി. ജിസ്മോൻ (സി പി ഐ)- 3235
സന്ദീപ് വാചസ്പതി (ബി ജെ പി)- 1899
വിദ്യ വിപി (സോഷ്യലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇൻഡ്യ (കമ്മ്യൂണിസ്റ്റ്)) - 13
രമേഷ് സി (സ്വതന്ത്രൻ)- 4
സൗമ്യ വി ശശിധരൻ (സ്വതന്ത്രൻ)- 3
നോട്ട - 33
എന്ന വിലൈ ഇന്ന് മുതൽ തിയേറ്ററുകളിൽ നിമിഷ സജയൻ സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു
ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു ചിത്രം സെപ്റ്റംബർ 18 ന് തിയേറ്ററുകളിലേക്ക്
വെള്ള, നീല കാര്‍ഡിന് അരി വിഹിതം വര്‍ധിപ്പിക്കല്‍ പരിഗണനയില്‍ മന്ത്രി അനൂപ് ജേക്കബ്
കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരി വരെ ഓടിയത് നമ്പർ പ്ലേറ്റില്ലാതെ ഒടുവിൽ ആർ.ടി.ഒ സ്ക്വാഡിന്റെ വലയിൽ
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ല സ്കൂളുകളിലും വാർഡുകളിലും ജാഗ്രത ശക്തമാക്കും
വിദേശ വ്ലോഗർമാരുടെ മനംകവർന്ന് കൊച്ചി ചീനവലയും വാട്ടർ മെട്രോയും അനുഭവിച്ചറിഞ്ഞ് 35 അംഗ സംഘം 
