അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൃഷ്ണമേനോൻ മ്യൂസിയം
കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ വി.കെ. കൃഷ്ണമേനോൻ മ്യൂസിയം 2.85 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് നവീകരിക്കുന്നു. രണ്ടാംഘട്ട ഉദ്ഘാടനം അഡ്വ. കെ. ജയന്ത് എം.എൽ.എ നിർവഹിച്ചു.
2.85 കോടി രൂപയുടെ നവീകരണം: കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്; രണ്ടാംഘട്ട ഉദ്ഘാടനം നിർവഹിച്ചു
കോഴിക്കോട് : ഈസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന ആർട്ട് ഗാലറി ആൻഡ് വി.കെ. കൃഷ്ണമേനോൻ മ്യൂസിയത്തിൽ നവീകരിച്ച പ്രദർശന സജ്ജീകരണങ്ങളുടെ രണ്ടാംഘട്ട ഉദ്ഘാടനം അഡ്വ കെ ജയന്ത് എം.എൽ.എ നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്. മ്യൂസിയം-മൃഗശാല വകുപ്പിന് കീഴിലുള്ള മ്യൂസിയവും ആർട്ട് ഗാലറിയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ 2,85,87,000 രൂപയാണ് അനുവദിച്ചത്. അത്യാധുനിക രീതിയിലുള്ള പ്രദർശന സജ്ജീകരണങ്ങളാണ് പുതിയ ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. മൂന്ന് മാസത്തിനകം മുഴുവൻ പ്രദർശന സംവിധാനങ്ങളുടെയും നിർമ്മാണം പൂർണ്ണമായും പൂർത്തിയാകും.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലും അന്താരാഷ്ട്ര നയതന്ത്ര രംഗത്തും രാജ്യത്തിന്റെ ശബ്ദമായി മാറിയ വി.കെ. കൃഷ്ണമേനോന്റെ സ്മരണകൾ നിലനിർത്തുന്ന മ്യൂസിയവും, കേരളത്തിന്റെ കലാചരിത്രം വിളിച്ചോതുന്ന ആർട്ട് ഗാലറിയുമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ കെട്ടിട സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷമാണ് പുതിയ പ്രദർശന സംവിധാനങ്ങൾ സജ്ജമാക്കിയത്.
ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീജ സുരേഷ് അധ്യക്ഷത വഹിച്ചു. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ പി.എസ്. മഞ്ജുളാ ദേവി, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള, മ്യൂസിയം സൂപ്രണ്ട് പി.എസ്. പ്രിയരാജൻ തുടങ്ങിയവർ പങ്കെടുത്തു.
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ്
ഫാമിലി ഫൺ വൈബിൽ മഞ്ജു വാര്യർ ആനന്ദ് മേനോൻ ചിത്രം ഹാപ്പിലൂപ്പ് ഫസ്റ്റ് ലുക്ക് പുറത്ത്
ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് സ്വന്തം കെട്ടിടം ഉറപ്പാക്കും മന്ത്രി കെ മുരളീധരൻ
വധശ്രമവും മോഷണവും സ്ത്രീപീഡനശ്രമവും കോതമംഗലത്ത് കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ഓടക്കാലി ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം പൊളിച്ചുനീക്കും 25,000 രൂപ അനുവദിച്ചു
വോട്ടർപട്ടികയിൽ പേര് ചേർക്കാം ഒക്ടോബർ 15 മുതൽ സംസ്ഥാനത്ത് പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്