ഹെൽത്തി കേരള ഹെൽത്തി തൃത്താല മന്ത്രി എം.ബി രാജേഷ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം മാതൃകാപരമെന്ന് മന്ത്രി എം.ബി രാജേഷ്. തൃത്താലയിൽ സംഘടിപ്പിച്ച ഹെൽത്തി കേരള ഹെൽത്തി തൃത്താല ക്യാമ്പയിൻ

ഹെൽത്തി കേരള ഹെൽത്തി തൃത്താല മന്ത്രി എം.ബി രാജേഷ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
ഹെൽത്തി കേരള ഹെൽത്തി തൃത്താല മന്ത്രി എം.ബി രാജേഷ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

​തൃത്താലയെ ആരോഗ്യപൂർണ്ണമാക്കാൻ ‘ഹെൽത്തി കേരള ഹെൽത്തി തൃത്താല’; ക്യാമ്പയിൻ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

​തൃത്താല: കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് സർക്കാർ ഒരുക്കിയ സുശക്തമായ സംവിധാനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കോവിഡ് മഹാമാരിയെ ഇത്രത്തോളം ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിന് സാധിച്ചത് ഈ മികവ് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച ‘ഹെൽത്തി കേരള ഹെൽത്തി തൃത്താല’ ക്യാമ്പയിൻ്റെ പൊതുസമ്മേളനം വെള്ളിയാങ്കല്ലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ തൃത്താല സെൻ്ററിൽ നിന്നും വെള്ളിയാങ്കല്ല് വരെ 'ഹെൽത്തി വാക്ക്' സംഘടിപ്പിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി വാക്ക് ഉദ്ഘാടനം ചെയ്തു.

​പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. നിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ ഡോ. പി.കെ കൃഷ്ണദാസ് പദ്ധതി വിശദീകരിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ ഡോ. ടി.വി നിഷ, കെ.പി വിബിലേഷ്, കെ.ടി മോഹനൻ, കെ.സി അലി ഇക്ബാൽ, എം. ശങ്കരൻകുട്ടി, വഹീത ജലീൽ, ടി.ആർ ഷൈജു, കോർഡിനേറ്റർ ഡോ. വി. ജ്യോതിഷ് തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ഭാരതപുഴയോരത്ത് ഒരുക്കിയ വേദിയിൽ കളരിപ്പയറ്റ് പ്രദർശനവും സുംബ ഡാൻസും അരങ്ങേറി.