മത്സ്യത്തൊഴിലാളി മക്കള്‍ക്ക് പുരസ്കാരം ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിദ്യാഭ്യാസ കായിക അവാര്‍ഡുകള്‍ മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ-കായിക പുരസ്കാരങ്ങള്‍ മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ വിതരണം ചെയ്തു
കോഴിക്കോട്: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് മേഖലയിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ-കായിക അവാര്‍ഡുകളുടെ വിതരണോദ്ഘാടനം ഫിഷറീസ്-സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നത പഠനത്തിനുള്ള പരിശീലനങ്ങളും ധനസഹായവും ഉള്‍പ്പെടെ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി ചടങ്ങില്‍ അറിയിച്ചു. കൂടാതെ, മത്സ്യത്തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കുന്നതിനും സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'നക്ഷത്രത്തിളക്കം 2026' എന്ന ചടങ്ങില്‍ അഡ്വ. കെ. ജയന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മത്സ്യബോര്‍ഡ് റീജ്യണല്‍ എക്സിക്യൂട്ടീവ് പി. അബ്ദുല്‍ മജീദ് ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കോഴിക്കോട് കോര്പറേഷന് ക്ഷേമകാര്യ-വികസന സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി. മനോജ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സരിത, സൗഫിയ അനീഷ്, പണ്ടാരത്തില്‍ പ്രസീന, ലൈല എന്നിവരും ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ചെല്‍സ സിനി, മത്സ്യബോര്‍ഡ് സെക്രട്ടറി എസ്. സന്തോഷ് കുമാര്‍, ബോര്‍ഡ് മെംബര്‍ വി.കെ. മോഹന്‍ദാസ് എന്നിവരും പങ്കെടുത്തു. കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. അനീഷ്, മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ആര്. രാജേഷ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഇ. മനോജ്, മത്സ്യബോര്‍ഡ് ജൂനിയര്‍ എക്സിക്യൂട്ടീവ് കെ. ജസ്ന, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
