ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും മന്ത്രി പി.സി. വിഷ്ണുനാഥ്
ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കാൻ നടപടി തുടങ്ങിയതായി ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ബ്രാൻഡ് വയനാട് , ലൈഫ് എക്സ്പീരിയൻസ് ട്രെയിൽസ് പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
വയനാട് ടൂറിസത്തിന് പുതിയ കുതിപ്പ്: 'ബ്രാൻഡ് വയനാട്' പദ്ധതിക്ക് തുടക്കമായി; ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി നൽകുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്
വയനാട് : ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അംഗീകാരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. വിനോദ സഞ്ചാര വകുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'ബ്രാന്‍ഡ് വയനാട്' പദ്ധതി, റെസ്പോണ്സിബിള് ടൂറിസം മിഷന് സൊസൈറ്റിയുടെ ലൈഫ് എക്സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ പ്രകൃതി സൗന്ദര്യം, കൃഷി, സാഹസിക വിനോദം, ഫാം, ഹെറിറ്റേജ് ടൂറിസം മേഖലകള്‍, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍, ഭക്ഷ്യ വൈവിധ്യങ്ങള്‍, കലകള്‍, കരകൗശലവിദ്യകള്‍ കോര്‍ത്തിണക്കി ലോകത്തിന് മുന്നില്‍ ജില്ലയെ അവതരിപ്പിക്കുകയാണ് 'ബ്രാന്‍ഡ് വയനാട്' പദ്ധതിയുടെ ലക്ഷ്യം. മലബാര്‍ മേഖലയിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ടൂറിസം വികസനം ഉള്‍പ്പെട്ടതാണ് ബ്രാന്‍ഡ് വയനാടെന്നും മന്ത്രി പറഞ്ഞു.
വയനാടിനെ കൂര്‍ഗ്, മൈസൂരു ജില്ലകളുമായി ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദസറ ആഘോഷങ്ങളില്‍ കേരളത്തിന്റെ കലാവിരുന്നും സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യവും അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ദേശീയോത്സവമായ ഓണം മൈസൂര്‍ ദസറ, നോര്‍ത്ത് ഈസ്റ്റിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ മാതൃകയില്‍ വലിയ ഇവന്റാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ബ്രാന്‍ഡ് വയനാട് പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികള്‍ ഡിസംബറോടെ ഡല്‍ഹിയില്‍ സംഘടിപ്പിക്കും. എക്സ്പീരിയന്‍ഷ്യല്‍ ടൂറിസത്തിന് സാധ്യതയുള്ള ജില്ലയില്‍ ലൈഫ് എക്സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതിയുടെ ഭാഗമായി തിരുനെല്ലി ട്രെയില്‍, ചേകാടി ഉള്‍പ്പെടുന്ന കോഫി ട്രെയില്‍ എന്നിവയ്ക്ക് തുടക്കമിട്ടു. കെ.റ്റി.ഡി.സി സ്ഥാപനങ്ങള്‍ നവീകരിച്ച് സാമ്പത്തിക ലാഭത്തിനുള്ള നടപടികള്‍ സ്വീകരിക്കും. വൈത്തിരി വില്ലേജില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ ഉഷ വിജയന്, ടുറിസം വകുപ്പ് ഡയറക്ടര്‍ എം അഞ്ജന, ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കല്‍പ്പറ്റ നാരായണന്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജന്, വൈസ് പ്രസിഡന്റ് വത്സല സദാനന്ദന്, വാര്‍ഡംഗം സിനി ജോജി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ്
ഫാമിലി ഫൺ വൈബിൽ മഞ്ജു വാര്യർ ആനന്ദ് മേനോൻ ചിത്രം ഹാപ്പിലൂപ്പ് ഫസ്റ്റ് ലുക്ക് പുറത്ത്
ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് സ്വന്തം കെട്ടിടം ഉറപ്പാക്കും മന്ത്രി കെ മുരളീധരൻ
വധശ്രമവും മോഷണവും സ്ത്രീപീഡനശ്രമവും കോതമംഗലത്ത് കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ഓടക്കാലി ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം പൊളിച്ചുനീക്കും 25,000 രൂപ അനുവദിച്ചു
വോട്ടർപട്ടികയിൽ പേര് ചേർക്കാം ഒക്ടോബർ 15 മുതൽ സംസ്ഥാനത്ത് പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്