ആറ്റുതീരം പാര്‍ക്ക് പുനരുദ്ധാരണം 1.87 കോടിയുടെ ഭരണാനുമതി

പിറവം ആറ്റുതീരം പാർക്കിന്റെ പുനരുദ്ധാരണത്തിന് 1.87 കോടി രൂപയുടെ ഭരണാനുമതി. തകർന്ന പാർക്ക് നവീകരിച്ച് ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

ആറ്റുതീരം പാര്‍ക്ക് പുനരുദ്ധാരണം 1.87 കോടിയുടെ ഭരണാനുമതി
പിറവം ആറ്റുതീരം പാർക്കിന്റെ പുനരുദ്ധാരണത്തിന് 1.87 കോടി രൂപയുടെ ഭരണാനുമതി.
ആറ്റുതീരം പാര്‍ക്ക് പുനരുദ്ധാരണം 1.87 കോടിയുടെ ഭരണാനുമതി

ആറ്റുതീരം പാര്‍ക്ക് പുനരുദ്ധാരണം: 1.87 കോടിയുടെ ഭരണാനുമതി 

കൊച്ചി:   പിറവം ആറ്റുതീരം പാര്‍ക്കിന്റെ പുനരുദ്ധാരണത്തിന് 1.87 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

പാര്‍ക്കിന്റെ നൂറുമീറ്ററോളം ഭാഗം പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നുപോയിരുന്നു. ഇടിഞ്ഞുവീണ ഭാഗത്തിന്റെ പുനരുദ്ധാരണം ഉള്‍പ്പെടെ ടൂറിസം വികസനം സാധ്യമാക്കിയിട്ടുള്ള വിശദമായ പദ്ധതി രേഖയ്ക്കാണ് അംഗീകാരം ലഭിച്ചത്. വലിയ ടൂറിസം സാധ്യതകള്‍ വികസിപ്പിച്ച് പ്രദേശത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കാന്‍വേണ്ട തുടര്‍പ്രവര്‍ത്തനങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

റെയിന്‍ ഷെല്‍ട്ടര്‍ ഉള്‍പ്പെടെ നാശം സംഭവിച്ച സാഹചര്യത്തില്‍, മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതല യോഗത്തില്‍ വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് മുനിസിപ്പല്‍ ചെയര്‍മാന്‍, ഡപ്യൂട്ടി കലക്ടര്‍, ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, പ്രോജക്ട് എഞ്ചിനീയര്‍, ആര്‍ക്കിടെക്റ്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു പദ്ധതിക്കുള്ള ഡി.പി ആര്‍ തയാറാക്കിയിട്ടുണ്ട്.