മലയിൻകീഴ് കോഴിപ്പിള്ളി ബൈപാസ് നവീകരണം അവസാന ഘട്ടത്തിൽ മുൻ എം.എൽ.എ ആന്റണി ജോൺ
കോതമംഗലം തങ്കളം കോഴിപ്പിള്ളി ബൈപാസിന്റെ ഭാഗമായ മലയിൻകീഴ് കോഴിപ്പിള്ളി റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നു.നാടിന് പുതിയ യാത്രാനുഭവം
മലയിൻകീഴ് - കോഴിപ്പിള്ളി ബൈപാസ് നവീകരണം പൂർത്തീകരണ ഘട്ടത്തിൽ: മുൻ എം.എൽ.എ ആന്റണി ജോൺ
കോതമംഗലം: തങ്കളം - കോഴിപ്പിള്ളി ബൈപാസിന്റെ ഭാഗമായ മലയിൻകീഴ് മുതൽ കോഴിപ്പിള്ളി വരെയുള്ള റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലെത്തിയതായി മുൻ എം.എൽ.എ ആന്റണി ജോൺ അറിയിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 1.35 കോടി രൂപ വകയിരുത്തിയാണ് ഈ റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്.
1200 മീറ്റർ നീളമുള്ള റോഡിന്റെ പുനരുദ്ധാരണ ഭാഗമായി 9.5 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി (BM & BC) നിലവാരത്തിലുള്ള ടാറിങ്, റോഡ് മാർക്കിങ്, സീബ്ര ലൈനുകൾ എന്നിവയുടെ നിർമ്മാണം മുൻപ് തന്നെ പൂർത്തിയായിരുന്നു.
നിലവിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഐറിഷ് ഡ്രെയിനേജിന്റെ കോൺക്രീറ്റിങ് പ്രവൃത്തികളാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. ഇതിനുപുറമേ, നിലവിലുള്ള സംരക്ഷണ ഭിത്തികൾ M20 കോൺക്രീറ്റ് ഉപയോഗിച്ച് റോഡ് നിരപ്പിലേക്ക് ഉയർത്തൽ, ആവശ്യമായ ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങൾ, റോഡ് സ്റ്റഡുകൾ, ദിശാബോർഡുകൾ എന്നിവ സ്ഥാപിക്കൽ തുടങ്ങിയവയും ഉടൻ പൂർത്തിയാക്കും.
മലയിൻകീഴ് ഭാഗത്ത് 100 മീറ്റർ നീളത്തിൽ പുതിയ ഡ്രെയിനേജ് നിർമാണവും, റോഡിന്റെ വശങ്ങൾ സുരക്ഷിതമാക്കുന്നതിനായി ഡെലിനിയേറ്റർ പോസ്റ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും തുടർച്ചയായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡ് പൂർണസജ്ജമാകുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയൊരു പരിധിവരെ പരിഹാരമാകും.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
