വിജയിന്റെ വ്യാജ വാട്സാപ് അക്കൗണ്ട് അതിഥിത്തൊഴിലാളിയുടെ 22,000 രൂപ നഷ്ടമായി
തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ വ്യാജ വാട്സാപ് അക്കൗണ്ടിൽ നിന്ന് സന്ദേശമയച്ച് ഇടുക്കി കട്ടപ്പനയിൽ അതിഥിത്തൊഴിലാളി കുടുംബത്തിൽ നിന്ന് 22,000 രൂപ തട്ടി. എൻസിആർപിയിൽ പരാതി നൽകി
തമിഴ്നാട് മുഖ്യമന്ത്രിയുടെ വ്യാജ വാട്സാപ് അക്കൗണ്ട്: ഇടുക്കിയിൽ അതിഥിത്തൊഴിലാള കുടുംബത്തിന് 22,000 രൂപ നഷ്ടമായി
കട്ടപ്പന: തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ പേരിലുള്ള വ്യാജ വാട്സാപ് അക്കൗണ്ടിൽനിന്നുള്ള സന്ദേശത്തിൽ വീണ് അതിഥിത്തൊഴിലാളി കുടുംബത്തിന് 22,000 രൂപ നഷ്ടമായി. കട്ടപ്പനയിൽ താമസിക്കുന്ന അസം സ്വദേശിയായ പ്രദീപ് കണ്ടുലോനയും കുടുംബവുമാണ് തട്ടിപ്പിനിരയായത്.
പ്രദീപിന്റെ വിദ്യാർഥിയായ മകൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടയിലാണ് ഹിന്ദിയിലുള്ള സന്ദേശം ലഭിക്കുന്നത്. പണത്തിന് ആവശ്യമുണ്ടെങ്കിൽ ലഭ്യമാക്കാമെന്നായിരുന്നു സന്ദേശത്തിലെ വാഗ്ദാനം. തങ്ങൾക്ക് വീട് നിർമിക്കാൻ 10 ലക്ഷം രൂപ വേണമെന്ന് കുട്ടിയും മാതാവും ചേർന്ന് മറുപടി അയക്കുകയായിരുന്നു.
തുടർന്ന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ തുക ലഭിക്കുന്നതിനായി പ്രോസസിങ് ഫീസായി 6,000 രൂപ അടയ്ക്കണമെന്നും വ്യാജ അക്കൗണ്ടിൽനിന്ന് നിർദേശം വന്നു. ഇതോടെ പ്രദീപ് അറിയാതെ ഭാര്യയും മകനും ചേർന്ന് തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് പണം കൈമാറുകയായിരുന്നു.
പിന്നീട് പലവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഘട്ടംഘട്ടമായി 22,000 രൂപ സംഘം തട്ടിയെടുത്തു. തട്ടിപ്പുകാർ വീണ്ടും പണമാവശ്യപ്പെട്ട് ശല്യം തുടർന്നതോടെയാണ് ചതിക്കപ്പെട്ട വിവരം കുടുംബത്തിന് മനസ്സിലായത്. തുടർന്ന് ഇവർ ദേശീയ സൈബർ ക്രൈം പോർട്ടലായ എൻസിആർപിയിൽ (NCRP) പരാതി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
