പുതുതലമുറയ്ക്കായി നല്ല ശീലങ്ങൾ വളർത്തിയെടുക്കണം റോട്ടറി കോതമംഗലം

കുട്ടികളിൽ ആത്മവിശ്വാസവും നല്ല ശീലങ്ങളും വളർത്തുന്നതിനായി റോട്ടറി കോതമംഗലവും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് ആഗസ്റ്റ് 15 ന് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

പുതുതലമുറയ്ക്കായി നല്ല ശീലങ്ങൾ വളർത്തിയെടുക്കണം റോട്ടറി കോതമംഗലം
​കോതമംഗലം എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ 2026 ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മണിക്ക് കോതമംഗലം റോട്ടറി ഭവനിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്.

പുതുതലമുറയ്ക്കായി നല്ല ശീലങ്ങൾ വളർത്തിയെടുക്കണം: റോട്ടറി കോതമംഗലം

കോതമംഗലം: കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിനും ലഹരി ഉൾപ്പെടെയുള്ള ദുശ്ശീലങ്ങളിൽ നിന്ന് അവരെ അകറ്റി നിർത്തുന്നതിനുമായി റോട്ടറി ക്ലബ് ഓഫ് കോതമംഗലവും റോട്ടറി കരാട്ടെ ക്ലബ്ബും സംയുക്തമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും ലഹരിമുക്ത സമൂഹത്തിനായി സർക്കാർ വിഭാവനം ചെയ്ത 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയിലെ ധീരരായ പോരാളികളായി അവരെ മാറ്റിയെടുക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.

​കോതമംഗലം എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ 2026 ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മണിക്ക് കോതമംഗലം റോട്ടറി ഭവനിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബഹു. ശ്രീ സാദിഖ് എ. പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. റോട്ടറി ക്ലബ് പ്രസിഡന്റ് ജെബിൻ എം. പുതുക്കയിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

​കുട്ടികളിൽ നല്ല ശീലങ്ങളും ലഹരിവിരുദ്ധ മനോഭാവവും വളർത്തിയെടുക്കുന്നതിനുള്ള പ്രതിജ്ഞ ചടങ്ങിൽ ചൊല്ലിക്കൊടുക്കും. പ്രതിജ്ഞ ഏറ്റുചൊല്ലുന്ന കുട്ടികൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജ് വിതരണം ചെയ്യുന്നതുമാണ്. കുട്ടികളെയും രക്ഷിതാക്കളെയും സമൂഹത്തെയും ഒരുമിച്ച് അണിനിരത്തി “നല്ല ശീലങ്ങളിലൂടെ നല്ല തലമുറ” എന്ന സന്ദേശം പകർന്നുനൽകുകയാണ് പദ്ധതിയിലൂടെ റോട്ടറി ലക്ഷ്യമിടുന്നത്.

​പരിപാടിയുടെ വിശദാംശങ്ങൾ വിശദീകരിക്കുന്നതിനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ജെബിൻ എം. പുതുക്കയിൽ, സെക്രട്ടറി കുര്യൻ എസ്. പാറക്കൽ, തുടർ പ്രോജക്ട് ചെയർമാൻ അഡ്വ. കെ. ഐ. ജേക്കബ്, പ്രൊഫ. ഡോ. വിനോദ് കുമാർ ജേക്കബ്, പ്രോഗ്രാം കോർഡിനേറ്റർമാരായ സോണി തോമസ്, ജോയി പോൾ എന്നിവർ പങ്കെടുത്തു.