72 ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22 ന് പുന്നമടക്കായലിൽ ആവേശപ്പൂരം ഒരുങ്ങുന്നു

72 ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22 ന് പുന്നമടക്കായലിൽ നടക്കും. ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ജലമേളയുടെ ഒരുക്കങ്ങൾ വേഗത്തിലാക്കാൻ NTBR സൊസൈറ്റി തീരുമാനിച്ചു

72 ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22 ന് പുന്നമടക്കായലിൽ ആവേശപ്പൂരം ഒരുങ്ങുന്നു
ളി ഓഗസ്റ്റ് 22 ന് പുന്നമടക്കായലിൽ ആവേശപ്പൂരം ഒരുങ്ങുന്നു

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്; പുന്നമടക്കായലിൽ ആവേശപ്പൂരം ഒരുങ്ങുന്നു

​ആലപ്പുഴ: ലോകപ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ 72-ാം പതിപ്പ് 2026 ഓഗസ്റ്റ് 22-ന് ശനിയാഴ്ച പുന്നമടക്കായലിൽ നടക്കും. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (NTBR) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. ജില്ലാ കളക്ടറും സൊസൈറ്റി ചെയർമാനുമായ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു യോഗം.

​ഓണാഘോഷ വേളയിൽ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് തീയതി നിശ്ചയിച്ചത്. ഇത്തവണ കൂടുതൽ സ്പോൺസർമാരെ കണ്ടെത്തി മുൻകൂട്ടി തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കാനാണ് സൊസൈറ്റിയുടെ തീരുമാനം. സ്പോൺസർഷിപ്പ് വിഭാഗങ്ങളും ബജറ്റും അടുത്ത യോഗത്തിൽ തീരുമാനിക്കും.

​ജലമേളയോടൊപ്പം തന്നെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സൊസൈറ്റി നേതൃത്വം നൽകും. കഴിഞ്ഞ വർഷത്തെ വള്ളംകളി മികച്ച രീതിയിൽ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. യോഗത്തിൽ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, നഗരസഭാ ചെയർപേഴ്‌സൺ മോളി ജേക്കബ്, മുൻ എം.എൽ.എ സി.കെ. സദാശിവൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.